അഭിമന്യുവിനായി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവാവിന്റെ വീടിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. അച്ഛനെയും അമ്മയെയും വധിക്കുമെന്നും ഭീഷണി.

home-slider kerala politics
അഭിമന്യുവിനായി ഫേസ്ബുക്ക് പോസ്റ്റിട്ടതിന് യുവാവിന്റെ വീടിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. അച്ഛനെയും അമ്മയെയും വധിക്കുമെന്നും ഭീഷണി.
ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയേയും കുടുംബത്തേയും കൊലപ്പെടുത്തുമെന്ന് എസ്ഡിപിഐ ക്രിമിനലുകളുടെ ഭീഷണി.. വധഭീഷണിക്കെതിരെ പോലീസിൽ പരാതി കൊടുത്ത് മണിക്കൂറുകൾക്കകം വീടിന് നേരെ ആക്രമണം…
പൂവച്ചൽ ലോക്കൽ മേഖലയിലെ ആലമുക്ക് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ശ്രീജിത്തിനേയും അച്ഛനേയും അമ്മയേയും വധിക്കും എന്നായിരുന്നു ഫോണിലൂടെ എസ്ഡിപിഐ ക്രിമിനലുകൾ കഴിഞ്ഞ ദിവസം വിളിച്ച് ഭീഷണി മുഴക്കിയത്.മഹാരാജാസ് കോളേജിലെ അഭിമന്യുവുമായി ബന്ധപ്പെട്ട് ഫെയ്സ് ബുക്കിൽ പോസ്റ്റുകൾ ഇട്ടത് പിൻവലിക്കണം എന്ന് ആവശ്യപ്പെടുകയും ഓരോ പ്രദേശത്തും ഓരോരുത്തരെ തങ്ങൾ പോയിന്റ് ചെയ്തിട്ടുണ്ടെന്നും അതിൽ ഒരാൾ ആണ് നീ എന്നും നിന്നെ മാത്രമല്ല നിന്റെ അച്ഛനേയും അമ്മയേയും അടക്കം കൊന്നുകളയും എന്ന് പറഞ്ഞ എസ് ഡി പി ഐ ക്കാർ നിനക്ക് ജീവിക്കണമെങ്കിൽ പ്രദേശത്തെ എസ് ഡി പി ഐ ക്കാർ ആയ അൽ അമീൻ, നൗഫൽ എന്നിവരെ അച്ഛനേയും അമ്മയേയും കൂട്ടി പോയി കണ്ട് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ശ്രീജിത് വധഭീഷണിക്കെതിരെ ഫോൺ നമ്പരുകൾ അടക്കം ശനിയാഴ്ച രാത്രിയിൽ കാട്ടാക്കട പോലീസിന് പരാതി നൽകി.
അതിന് ശേഷം മണിക്കൂറുകൾക്ക് അകം 12.20 ഓടെ ആണ് ശ്രീജിത്തിന്റെ വീടിന് നേരെ തുരുതുരെ കല്ലേറ് ഉണ്ടായത്.. കല്ലേറിൽ വീടിന്റെ ഓടിട്ട മേൽക്കൂര തകർന്നു… നാല് ബൈക്കുകളിൽ ആയി എത്തിയ എട്ടംഗ സംഘമാണ് അക്രമം നടത്തിയതെന്ന് അയൽവാസികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *