കട്ടക്: ദേശീയ നിയമ സര്‍വകലാശാല ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നിയമ സേവനത്തിന്റെ സാധ്യതകള്‍ വിവധ തരത്തില്‍ വര്‍ധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര നയതന്ത്രമുള്‍പ്പെടെ രാജ്യാന്തര വ്യാപാര വ്യവസായങ്ങളിലേക്കും സാധ്യതകള്‍ വികസിച്ചിരിക്കുന്നു. കോടതി ചെലവുകള്‍ വഹിക്കാന്‍ കഴിയാത്ത സമൂഹത്തിലെ ദരിദ്രരോടും അടിച്ചമര്‍ത്തപ്പെട്ടവരോടും അഭിഭാഷകര്‍ സഹകരിക്കണമെന്നും രാഷ്ട്രപതി കർശനമായി നിർദ്ദേശിച്ചു. നീതിക്കും സമത്വത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് നിയമ വിദ്യാര്‍ഥികളോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും പറഞ്ഞു.
