അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് കോടികള്‍ സമ്മാനം. മാര്‍ച്ചിലെ നറുക്കെടുപ്പില്‍ 12 മില്ല്യന്‍ ദിര്‍ഹം ഏതാണ്ട് 20 കോടിയിലേറെ രൂപയാണു മലയാളിയായ ജോണ്‍ വര്‍ഗീസ് എന്നയാള്‍ക്ക് ലഭിച്ചത്.
ജോണ്‍ എടുത്ത 093395 എന്ന ടിക്കറ്റാണ് കോടികള്‍ കൊണ്ടുവന്നത്. രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ അറൈവല്‍ ഹാളിലായിരുന്നു വിജയികളെ പ്രഖ്യാപിച്ചത്.
11 വര്‍ഷമായി ദുബായില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു ജോണ്‍ വര്‍ഗീസ്. നറുക്കെടുപ്പിലെ ഏഴു സമ്മാനങ്ങളും ലഭിച്ചത് ഇന്ത്യക്കാര്‍ക്കാണ് ജോണിനെ കൂടാതെ മൊയ്തു അയ്ക്കര (100,000 ദിര്‍ഹം), ഷിനു താഴത്തു വളപ്പില്‍ (90,000 ദിര്‍ഹം), സണ്ണി ദേവസ്യക്കുട്ടി (80,000 ദിര്‍ഹം), രതീഷ് ശശിധരന്‍ (70,000 ദിര്‍ഹം), അറക്കല്‍ വളപ്പില്‍ ഹരിദാസന്‍ (60,000), വിനോദ് കുമാര്‍ ഗോപിനാഥന്‍ (50,000 ദിര്‍ഹം) എന്നിവരാണ് സമ്മാനം നേടിയര്‍.
ഇതു രണ്ടാം തവണയാണ് ഇത്രയും വലിയ സംഖ്യ സമ്മാനമായി നല്‍കുന്നത്. ഇതിന് മുന്‍പ് ജനുവരിയില്‍ അജ്മാനില്‍ താമസിക്കുന്ന ആലപ്പുഴ സ്വദേശി ഹരികൃഷ്ണന് 20 കോടി രൂപ സമ്മാനം ലഭിച്ചിരുന്നു.