അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ഒന്നാം സമ്മാനം സ്വന്തമാക്കി. ദ സൂപ്പര്‍ സീരീസ് 189ല്‍ നറുക്കെടുപ്പ് നടന്ന എട്ട് സമ്മാനത്തുകകളില്‍ ഏഴും സ്വന്തമാക്കിയത് ഇന്ത്യാക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത. ബാക്കി ഒരാള്‍ ബഹ്റൈന്‍ സ്വദേശിയാണ്. ഒന്നാം സമ്മാനത്തിന് 70 ലക്ഷം ദിര്‍ഹം (ഏകദേശം 12.40 കോടി രൂപ) ലഭിക്കുമ്ബോള്‍ മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് സമ്മാനം ലഭിക്കുന്നത്.
തിരുവനന്തപുരം വെട്ടുകാട് സ്വദേശി തന്‍സിലാസ് ബാബുവിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഇദ്ദേഹം എടുത്ത 030202 എന്ന നമ്ബരിലുള്ള ടിക്കറ്റിനാണ് ബമ്ബര്‍ സമ്മാനം അടിച്ചത്. ദുബായ് എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ 26 വര്‍ഷമായി ജോലി ചെയ്യുന്ന തന്‍സിലാണ് ദുബായ് ഖിസൈസിലാണ് കുടുംബ സമേതം താമസിക്കുന്നത്. ഇതിന് മുമ്ബ് ഒന്‍പതിലേറെ തവണ അബുദാബി ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ ഇത്രയും വലിയ തുക സമ്മാനം ലഭിക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.