അപ്പാനി രവിക്കും സമയം തെളിഞ്ഞു :മണിരത്നം ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങി അങ്കമാലി ഡയറീസ് താരം ശരത് കുമാര്‍

film news home-slider movies

ചെന്നൈ: ജിമിക്കി കമ്മൽ എന്ന ഒറ്റ സോങ്ങുകൊണ്ടു പ്രേക്ഷകപ്രീതി നേടിയ ശരത് കുമാര്‍ മണിരത്നത്തിന്റെ മള്‍ട്ടിസ്റ്റാറര്‍ ചിത്രം ചെക്കാ ചിവാന്താ വാനത്തില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് . ശരത് കുമാര്‍ തൻ്റെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെയാണ് ഈ വിവരം അറിയിച്ചത്.

എആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം സംവിധാനം നിർവഹിക്കുന്നത് .സിമ്ബു, അരവിന്ദ് സ്വാമി, വിജയ് സേതുപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന നായകന്മാര്‍. അഭിനയ ജീവിതത്തിന്റെ ആദ്യ വര്‍ഷം തന്നെ ഈ അവസരം ലഭിച്ചതിലുള്ള തന്റെ സന്തോഷവും ശരത് പോസ്റ്റിലൂടെ പങ്കുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *