അന്യജാതിയിലുള്ള പുരുഷനെ സഹോദരി പ്രണയിച്ചതിലുള്ള എതിർപ്പ്; നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല: സഹോദരിയുടെ കാമുകനെ കൊലപ്പെടുത്തിയത് പത്താം ക്ലാസുകാരനും കൂട്ടുകാരും ;

home-slider indian

രാജ്യത്തെ നടുക്കി തിരുനല്‍വേലിയില്‍ ദുരഭിമാനക്കൊല. സഹോദരിയുടെ കാമുകനെ പത്താം ക്ലാസുകാരനായ സഹോദരനും സുഹൃത്തുകളും ചേര്‍ന്ന് കൊലപ്പെടുത്തി. അന്യജാതിയിലുള്ള പുരുഷനെ സഹോദരി പ്രണയിച്ചതിലുള്ള എതിര്‍പ്പാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിലന്‍ഗുണ്ടി സ്വദേശിയായ ഇസക്കി ശങ്കര്‍ (32) ആണ് കൊല്ലപ്പെട്ടത്. എന്നാല്‍ കാമുകന്‍ കൊല്ലപ്പെട്ടതറിഞ്ഞ് യുവതി ആത്മഹത്യ ചെയ്തു. സംഭവത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയേയും ആറ് സഹപാഠികളേയും പോലീസ് അറസ്റ്റ് ചെയ്തു.

ബാങ്ക് ജീവനക്കാരനായിരുന്നു ശങ്കര്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളായിരുന്നുവെന്നാണ് സൂചന. ഇയാളുമായുള്ള സഹോദരിയുടെ ബന്ധമറിഞ്ഞ വിദ്യാര്‍ത്ഥി കൂട്ടുകാരുമായി ചേര്‍ന്ന് ശങ്കറിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ കാമുകി സത്യഭാമ (20) ആത്മഹത്യ ചെയ്തു.

ആദ്യം ശങ്കറും സത്യഭാമയും തമ്മിലുള്ള വിവാഹത്തിന് ബന്ധുക്കള്‍ തടസം നിന്നിരിന്നെങ്കിലും ഇയാള്‍ ബാങ്ക് ജീവനക്കാരനാണെന്ന് അറിഞ്ഞതോടെ സമ്മതം മൂളുകയായിരുന്നു. എന്നാല്‍ സത്യഭാമയുടെ സഹോദരന് ഈ ബന്ധത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. അതേസമയം ഇതര ജാതിയില്‍ നിന്നുമുള്ള യുവാവിനെ സഹോദരി വിവാഹം കഴിക്കുന്നതിനെ ചൊല്ലി സഹപാഠികള്‍ കളിയാക്കിയതോടെയാണ് കൊലപാതകം നടത്താന്‍ വിദ്യാര്‍ത്ഥി തീരുമാനിച്ചതെന്നും സൂചനയുണ്ട്. താമരഭരണി നദി തീരത്ത് വച്ച്‌ നീളമുള്ള വടിവാള്‍ കൊണ്ട് വെട്ടിയാണ് ഇവര്‍ കൊല നടത്തിയത്.

കൊലപാതകത്തിനു ശേ്ഷം വിദ്യാര്‍ത്ഥി സ്‌കൂളിലേയ്ക്കും ഇതിന് കൂട്ടുനിന്ന് സുഹൃത്തുക്കള്‍ ജോലിക്കും പോയി. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ശങ്കറിന്റെ മരണത്തിനു കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *