അത്യപൂര്‍വമായ വിവാഹം ഫ്‌ലോറിഡയിൽ നടന്നു,വരൻ ആരാണ് എന്ന് കേട്ടാൽ ഞെട്ടും;

home-slider

അത്യപൂര്‍വമായ ഒരു വിവാഹത്തിനാണ് ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മയേഴ്‌സിലെ ഫാമിലി പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് വധു വെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിവന്നപ്പോള്‍, വരന്‍ ഇതിനെല്ലാം മൂകസാക്ഷിയായി പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അത്തിമരമാണ്. നൂറു വര്‍ഷം പഴക്കമുള്ള ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരണ്‍ ഹൂപ്പര്‍ എന്ന പ്രകൃതി സ്‌നേഹി കണ്ടെത്തിയ ഏക മാര്‍ഗമാണ് വൃക്ഷത്തെ വിവാഹം കഴിക്കുക എന്നത്.

നൂറു വര്‍ഷം പഴക്കവും 8000 ചതുരശ്ര മീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന വൃക്ഷം അടിവേരുകളോടുകൂടി മുറിച്ചുമാറ്റുന്നതിനു 13,000 ഡോളറിനു സിറ്റി പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കരാര്‍ നല്‍കി.

ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തില്‍ നിന്നും പുറകോട്ടു പോകാന്‍ അധികൃതര്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നു മാര്‍ച്ച്‌ 27ന് അമ്ബതോളം പേരെ സാക്ഷി നിര്‍ത്തി കേരണ്‍, ഫിക്കസ് മരത്തെ വിവാഹം ചെയ്തത്.

ഫ്രണ്ട് ബര്‍സല്‍ എന്ന കൗണ്‍സില്‍ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്.

വിവാഹത്തോടെ ഭര്‍ത്താവായി മാറിയ ഫിക്കസു ട്രീയെ മുറിച്ചു മാറ്റിയാല്‍ ഞാന്‍ വിധവയായി തീരും എന്നാണ് കേരണ്‍ ഹൂപ്പര്‍ പറയുന്നത്. എന്തായാലും വിവാഹ വാര്‍ത്ത അറിഞ്ഞ സിറ്റി അധികൃതര്‍ ആകെ അങ്കലാപ്പിലായിരിക്കുകയാണ്.

പകല്‍ സമയം കേരണും കൂട്ടുകാരും മരത്തിനു കാവല്‍ നില്‍ക്കുന്നതും ഇവരെ കുഴയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *