ആലപ്പുഴ:കുറച്ചു ദിവസങ്ങളായി പ്രശസ്ത ചലചിത്ര നടി മഞ്ജു വാര്യരെ ചുറ്റിപറ്റി പുതിയ ഗോസിപ്പ് , സംഭവം എന്തെന്ന് വെച്ചാൽ മഞ്ജു വാര്യർ അടുത്ത ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ; എന്നാൽ സംഭവത്തെ പൂർണമായും നിഷേധിക്കുകയാണ് അവിടത്തെ സിപിഎം ജില്ലാ നേതൃത്വം . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിനിമാ താരങ്ങളെ ആരെയും മത്സരിപ്പിക്കാന്‍ ആലോചിക്കുന്നില്ലെന്ന് അവർ അറിയിച്ചു . നടി മഞ്ജു വാര്യര്‍ സ്ഥാനാര്‍ഥിയാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അങ്ങനെ ഒരു പേരും പരിഗണിക്കുന്നില്ലെന്നായിരുന്നു സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍റെ മറുപടി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം ;
