മോദിയുടെ ഭരണം നാലു വര്‍ഷത്തോടു അടുത്തിക്കുകയാണ്. ഇതിനിടയില്‍ അഴിമതിയുടെ പേരില്‍ ഒരു എംപിമാരും അപവാദം കേട്ടില്ല. അടിസ്ഥാന വികസനത്തിൽ വേണ്ട രീതിയിൽ വികസനങ്ങൾ നടത്തി. അപ്പോള്‍ സ്വാഭാവികമായും അടുത്ത തെരഞ്ഞെടുപ്പില്‍ ഇപ്പോഴത്തേതിനേക്കാള്‍ സീറ്റുകള്‍ നേടി മോദിയും ബിജെപിയും വീണ്ടും ഭരണത്തിൽ എത്താനല്ലേ സാധ്യത?
ബിജെപി പ്രതീക്ഷിക്കുന്നത് വീണ്ടും അധികാരത്തിൽ കയറാൻ സാധിക്കും എന്നാണ്. അടുത്ത തിരജെടുപ്പിൽ മോദി പ്രതീക്ഷിക്കുന്നത് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകൾ നൽകുന്ന സൂചന വിപരീതമാണ് . മൂന്നില്‍ രണ്ട് ഭൂരിപക്ഷം പോയിട്ട് കേവല ഭൂരിപക്ഷം പോലും ബിജെപി നേടുകയില്ല എന്നതാണ് സത്യം.
രാജസ്ഥാനിലെ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ്സ് വിജയിച്ചപ്പോള്‍ നഷ്ടമായത് ബിജെപിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ ആണ്.
മോദിക്ക് കേവല ഭൂരിപക്ഷം ഒരുക്കി നല്‍കിയത് രാജസ്ഥാനില്‍ കൂടാതെ ഗുജറാത്ത്, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിലെ തൂത്തുവാരല്‍ ആയിരുന്നു. ഈ സംസഥാനങ്ങളില്‍ ബിജെപിക്ക് മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ പറ്റുന്നത് യുപിയില്‍ മാത്രം ആവാനാണു സാധ്യത . എന്നാല്‍ 80 സീറ്റില്‍ 80തും നിലനിര്‍ത്താന്‍ യോഗി ആദിത്യനാഥിനും മോദിക്കും സാധിക്കുമോ?