അടിയന്തിര സഹായം 1077 ലേക്ക് വിളിക്കുക പിന്നെ ഫോൺ ഓഫ് ആയാലും സഹായം .

home-slider kerala news

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ 1077ലേക്ക് വിളിക്കുക. പിന്നീട് ഫോണ്‍ ഓഫ് ആയാലും പ്രശ്‌നമില്ല. മഴക്കെടുതികളില്‍ ഇന്ന് മാത്രം 18 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ കൂടി മരിച്ചു. വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. നാല് വീടുകള്‍ മണ്ണിനടിയിലായി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

പാലക്കാട് ആലത്തൂര്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു .കോഴിക്കോട് തിരുവമ്ബാടിയിലും മുക്കത്തും ഉരുള്‍പൊട്ടലുണ്ടായി. തൃശ്ശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു . അതീവ ഗുരുതര സാഹചര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

കേരളത്തില്‍ മഴക്കെടുതി ആതീവ ഗുരുതരമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വീണ്ടും ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. സഹായം അടിയന്തിരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെയും മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടു. രക്ഷാ പ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്രസേനയെ അയക്കണമെന്ന് അദ്ദേഹത്തോടും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *