മുബൈ:ആവേശം നിറച്ച് ഐ പി എല്‍ ഇന്നാരംഭിക്കും. ഇത്തവണത്തെ ഐ പി എല്‍ മറ്റ് വര്‍ഷങ്ങളിലേക്കാള്‍ ആവേശത്തിലാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള കുട്ടിക്രിക്കറ്റില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഉദ്്ഘാടന വെടി പൊട്ടിക്കുന്നത്.
മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ടിനാണ് ആദ്യമത്സരം. കോഴ വിവാദത്തില്‍ രണ്ട വര്‍ഷമായി സസ്‌പെന്‍ഷനില്‍ ആയിരുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മൂന്ന് തവണ കപ്പടിച്ച മുംബൈ ഇന്ത്യന്‍സുമാണ് ആവേശപ്പോരിന് ഒരുങ്ങുന്ന ആദ്യ ടീമുകൾ.
സ്പിന്‍ മാന്ത്രികന്‍ ഷെയ്ന്‍ വോണിന്റെ പരിശീലനത്തില്‍ നിന്നെത്തുന്ന രാജസ്ഥാന്‍ റോയല്‍സും ഇത്തവണത്തെ ആകര്‍ഷണ കേന്ദ്രമാണ്. ചെന്നൈക്കൊപ്പം കോഴ വിവാദത്തില്‍ പുറത്ത് പോയ ടീമാണ് രാജസ്ഥാന്‍. അജിന്‍ക്യ രഹാനെയാണ് രാജസ്ഥാൻ ടീമിന്റെ ക്യാപ്റ്റൻ
അതേ സമയം ഐ.പി.എല്ലിന്റെ പതിനൊന്നാം സീസണിലെ പ്രധാന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോട്സിന് പുറമെ ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യും.