അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ആ സംവിധായകന്‍ ദുരുദ്ദേശത്തോടെ പെരുമാറിയപ്പോള്‍;തുറന്നുപറച്ചിലുമായി യുവസംവിധായിക ശ്രുതി നമ്ബൂതിരി

film news home-slider indian kerala

കൊച്ചി: സിനിമാ-സീരിയല്‍ രംഗത്തെ കാസ്റ്റിങ് കൗച്ചിനെ കുറിച്ചുള്ള പരാതികള്‍ ഏറുകയാണ്. അല്ലെങ്കില്‍ കൂടുതല്‍ പേര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ തുറന്നുപറയുകയാണ്. സീരിയല്‍ നടി നിഷാ സാരംഗിന് ഉപ്പും മുളകും സീരിയലിന്റെ ചിത്രീകരിണ വേളയില്‍ സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം ഏറെ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.നിഷയ്ക്ക് പിന്നാലെ തനിക്കും ഇത്തരത്തില്‍ ദുരനുഭവമുണ്ടായെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാട്ടെഴുത്തുകാരിയും സംവിധായകയുമായ ശ്രുതി നമ്ബൂതിരി. ഒരു അഭിമുഖത്തിനിടെയാണ് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്നു പറഞ്ഞത്.

25-25 വയസ്സുള്ളപ്പോള്‍ ഗുരുസ്ഥാനീയനായ ഒരു സംവിധായകന്‍ തന്നോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്ന് ശ്രുതി വെളിപ്പെടുത്തി. അച്ഛന്റെ സ്ഥാനത്ത് കണ്ടിരുന്ന ഒരാളാണ് തന്നോട് വളരെ മോശമായി ദുരുദ്ദേശത്തോടെ പെരുമാറിയത്. അത്രയും മുതിര്‍ന്ന ആളില്‍ നിന്നും ഉണ്ടായ അനുഭവം തന്നെ ഞെട്ടിച്ചു. അങ്ങനെയൊക്കെ ഒരാള്‍ പെരുമാറുമോയെന്ന് പോലും ചിന്തിച്ചു. അതൊക്കെ ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയായിരുന്നു.

പിന്നെയൊരിക്കല്‍, ഇപ്പോഴും ഓര്‍മ്മയുണ്ട് ഒരു ഫിലിം മേക്കറുടെ അടുത്ത് നിന്ന് തനിക്ക് അത്തരം ഒരു അനുഭവം ഉണ്ടായത്. രാത്രി മുഴുവന്‍ താന്‍ കരയുകയായിരുന്നു. അത്തരം അനുഭവങ്ങളൊന്നും ആരോടും പറയാന്‍ പറ്റില്ല. ന്യൂജെനറേഷന്‍ സംവിധായകരോ സിനിമാ പ്രവര്‍ത്തകരോ അത്തരത്തില്‍ അല്ലെന്നും ശ്രുതി പറയുന്നു. അവര്‍ അവരുടെ ജോലികളില്‍ ഫോക്കസ്ഡ് ആണ്. ഇങ്ങനെയുള്ള കാര്യങ്ങളില്‍ അവര്‍ ശ്രദ്ധിക്കാറില്ല.ആരൊക്കെ എതിര്‍ത്താലും ഡബ്ല്യുസിസി പോലൊരു സംഘടനയുടെ ആവശ്യം ഇവിടെ ഉണ്ട്. താന്‍ സംഘടനയോട് പരിപൂര്‍ണമായും യോജിക്കുന്നുണ്ട്. അവര്‍ക്ക് പലമാറ്റങ്ങളും വരുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശ്രുതി ചാനല്‍ പരിപാടിയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *