ഐപി‌എല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി കഗിസോ റബാഡ

ഷാര്‍ജയില്‍ നടന്ന ഐ‌പി‌എല്‍ 2020 ലെ 23 ആം മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍‌സിനെ (ആര്‍‌ആര്‍) തോല്‍പ്പിച്ച ദില്ലി ക്യാപിറ്റല്‍സ് പോയിന്റ് നിലയില്‍ ഒന്നാമതെത്തി. കൂടാതെ ഈ മത്സരത്തിലൂടെ കഗിസോ റബാഡ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ 20 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും കഗിസോ റബാഡ സ്വന്തമാക്കിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന രണ്ടാമത്തെ ബൗളറായി റബാഡ മാറി. ബ്രാവോ […]

Continue Reading

ചിലരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്ബളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണ്: ചെന്നൈക്കെതിരെ വിമര്‍ശനവുമായി സെവാഗ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ചില ബാറ്റ്‌സ്മാന്‍മാരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്ബളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണെന്നായിരുന്നു സെവാഗ് പറഞ്ഞത്. ചെന്നൈക്ക് ഗ്ലൂക്കോസ് കൊടുക്കണമെന്ന് നേരത്തേ സെവാഗ് പറഞ്ഞിരുന്നു. കൊല്‍ക്കത്തയെ ജയിപ്പിക്കുവാന്‍വേണ്ടിയാണ് കേദാര്‍ ജാദവ് കളിച്ചതെന്നും അദ്ദേഹം തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്‌ എന്നും സെവാഗ് പരിഹസിച്ചു. ക്രിക്ബസിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്. ഇത് ചേസ് ചെയ്യാവുന്ന സ്‌കോര്‍ ആയിരുന്നുവെന്നും എന്നാല്‍ ചെന്നൈ പന്തുകള്‍ […]

Continue Reading

നിക്കോളസ് പൂരന്‍ തന്നില്‍ ഭീതി പടര്‍ത്തി – ഡേവിഡ് വാര്‍ണര്‍

നിക്കോളസ് പൂരന്റെ പവര്‍ ഹിറ്റിംഗ് തന്നെ ടെന്‍ഷനിലാക്കിയെന്ന് സമ്മതിച്ച്‌ ഡേവിഡ് വാര്‍ണര്‍. നിക്കോളസ് പൂരനെക്കുറിച്ച്‌ തനിക്ക് എന്നും വലിയ മതിപ്പാണെന്നും ആ യുവതാരത്തിനൊപ്പം ബംഗ്ലാദേശില്‍ കളിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരത്തെ പുറത്താക്കുവാന്‍ താനെന്ത് ചെയ്യുമെന്ന് ഏറെ വേവലാതിപ്പെട്ടുവെന്നും സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കി. റഷീദ് ഖാനെ പോലൊരു ലോകോത്തര ബൗളര്‍ ടീമിലുള്ളത് തനിക്ക് പലപ്പോഴും തുണയായിട്ടുണ്ടെന്നും. ഇത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ താരം എന്നും ടീമിന് വിക്കറ്റുകള്‍ നേടി തന്നിട്ടുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇത്തരം വെല്ലുവിളികള്‍ ഏറെ ഇഷ്ടപ്പെടുന്ന […]

Continue Reading

റയല്‍ മാഡ്രിഡില്‍ ചരിത്രം എഴുതാന്‍ ബെന്‍സീമയ്ക്ക് 10 മത്സരങ്ങള്‍ കൂടെ

ഒരു 10 മത്സരങ്ങള്‍ കൂടെ റയല്‍ മാഡ്രിഡില്‍ കളിച്ചാല്‍ ബെന്‍സീമ ഒരു ചരിത്രം കുറിക്കും. റയല്‍ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശ താരം എന്ന റെക്കോര്‍ഡ് ആകും ബെന്‍സീമ സ്വന്തമാക്കുക. ഇപ്പോള്‍ 517 മത്സരങ്ങള്‍ റയലിന്റെ ജേഴ്സിയില്‍ ബെന്‍സീമ കളിച്ചു കഴിഞ്ഞു. ബ്രസീല്‍ ഇതിഹാസ ഫുള്‍ബാക്ക് റോബേര്‍ട്ടോ ലാര്‍ലോസിന്റെ 527 മത്സരങ്ങള്‍ എന്ന റെക്കോര്‍ഡാണ് ബെന്‍സീമയുടെ മുന്നില്‍ ഉള്ളത്. 2009ല്‍ റയലില്‍ എത്തിയ ബെന്‍സീമയുടെ റയലിലെ 12ആം സീസണാണിത്. റയലിന് വേണ്ടി 250ല്‍ […]

Continue Reading

കഴിഞ്ഞ സീസണിലെ വെടിക്കെട്ട് തുടക്കം സ്ഥിരമാക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജോണി ബൈര്‍സ്റ്റോ

ഐപിഎലില്‍ ഇന്നലെ ഈ സീസണിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകമാണ് ജോണി ബൈര്‍സ്റ്റോ നേടിയത്. താരം തന്റെ ശതകം പൂര്‍ത്തിയാക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രവി ബിഷ്ണോയ് മടക്കിയയച്ചത്. സ്ഥിരതയാണ് പ്രധാനമെന്നും കഴിഞ്ഞ തവണ ഇന്ത്യയില്‍ നടത്തിയ പോലെയുള്ള വെടിക്കെട്ട് പ്രകടനങ്ങള്‍ സ്ഥിരമായി നടത്തുവാനാകാത്ത കാരണവും ബൈര്‍സ്റ്റോ വ്യക്തമാക്കി. ഇന്ത്യയിലെ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ പിച്ചുകളെന്നും കാലാവസ്ഥയിലും വലിയ മാറ്റമാണുള്ളതെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. തന്റെ സ്ട്രൈക്കിംഗില്‍ താന്‍ തൃപ്തനാണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. […]

Continue Reading

ഗെയ്​ല്‍ ഹൈദരാബാദിനെതിരെ കളിക്കുമായിരുന്നു, എന്നാല്‍ അക്കാര്യം പണിപറ്റിച്ചു’- കുംബ്ലെ

ദുബായ്​: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടരെ തോല്‍വികളുമായി കിങ്​സ്​ ഇലവന്‍ പഞ്ചാബ്​ അവസാന സ്​ഥാനത്താണ്​. വ്യാഴാഴ്​ച നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ്​ സണ്‍റൈസേഴ്​സ്​ ഹൈദരാബാണ്​ പഞ്ചാബിനെ തോല്‍പിച്ചത്​. ​ബാറ്റിങ്ങില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മക്​സ്​വെല്ലി​െന്‍റ പകരക്കാരനായി കരീബിയന്‍ വെടിക്കെട്ട്​ വീരന്‍ ക്രിസ്​ ഗെയ്​ല്‍ മത്സരത്തില്‍ കളിക്കുമെന്നായിരുന്നു റിപോര്‍ട്ടുകള്‍​. എന്നാല്‍ ആദ്യ ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ ഗെയ്​ലി​െന്‍റ പേര്​ കാണാതെ വന്നതോടെ ആരാധകര്‍ നിരാശയിലായി. എന്നാല്‍ ഗെയ്​ല്‍ കളിക്കാത്തതി​​െന്‍റ കാരണം വ്യക്​തമാക്കിയിരിക്കുകയാണ്​ പഞ്ചാബ്​ കോച്ച്‌​ അനില്‍ കുംബ്ലെ. ‘ഗെയ്​ല്‍ […]

Continue Reading

ഹാളണ്ട് യൂറോ കപ്പിന് ഇല്ല, പ്ലേ ഓഫ് ഫൈനലിലേക്ക് മുന്നേറി ഹംഗറി, ഐസ്ലാന്റ്, സ്‌കോട്ട്ലാന്റ്, സെര്‍ബിയ ടീമുകള്‍

2021 ലെ യുഫേഫ യൂറോ കപ്പ് യോഗ്യത പ്ലേ ഓഫ് മത്സരത്തില്‍ പരാജയപ്പെട്ടു നോര്‍വേ പുറത്ത്. സെര്‍ബിയയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് നോര്‍വേ പരാജയപ്പെട്ടത്. ഇതോടെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് താരവും യുവ സൂപ്പര്‍ സ്റ്റാറും ആയ ഹാളണ്ട് യൂറോ കപ്പില്‍ ബൂട്ട് കെട്ടില്ല. അധികസമയത്ത് നീണ്ട മത്സരത്തില്‍ 81 മിനിറ്റില്‍ മിലന്‍കോവിച്ച്‌ സാവിച്ചിലൂടെ സെര്‍ബിയ ആണ് ആദ്യം മുന്നില്‍ എത്തിയത്, 88 മിനിറ്റില്‍ നോര്‍മാനിലൂടെ നോര്‍വേ സമനില പിടിച്ചു. എന്നാല്‍ അധികസമയത്ത് 102 മത്തെ മിനിറ്റില്‍ […]

Continue Reading

തുടക്കം മോശമാക്കിയില്ല അര്‍ജന്‍റീന

ലയണല്‍ മെസ്സിയുടെ പെനാല്‍റ്റിയുടെ ബലത്തില്‍ ഇക്വഡോറിനെതിരെ 1-0ന് ജയിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് ലോകകപ്പ് യോഗ്യതാ കാമ്ബെയിന് മികച്ച തുടക്കമായി.എക്സ്പീരിയന്‍സ് ഉള്ള താരങ്ങള്‍ ആയ ഡി മരിയ സെര്‍ജിയോ അഗ്യുറോ എന്നിവരെ സ്ക്വാഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. 13 ആം മിനുട്ടില്‍ ആണ് ലൂക്കാസ് ഒകംപോസിനെ ബോക്സിന്റെ ഉള്ളില്‍ ഫൌല്‍ ചെയ്തതിന് പെനാല്‍ട്ടി ലഭിച്ചത്.പെനാല്‍ട്ടി എടുത്ത മെസ്സി പോസ്റ്റിന്‍റെ വലത് വശത്തേക്ക് പന്തിനെ നിക്ഷേപിച്ചു.സ്കലോനിയുടെ ടീമിന് അത്ര വലിയ വെല്ലുവിളി ഉയര്‍ത്താന്‍ എക്വഡോറിന് ആയില്ല എന്നതാണ് ശരി.’ഒരു വിജയത്തോടെ ആരംഭിക്കേണ്ടത് പ്രധാനമായിരുന്നു, […]

Continue Reading

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍സിന് കൂടുതല്‍ ആശങ്ക, പ്രതീക്ഷ ആയിരുന്ന ഡിഫന്‍ഡര്‍ക്ക് പരിക്ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കാര്യങ്ങള്‍ ഒട്ടും നല്ലതല്ല. ഇതിനകം തന്നെ ഡിഫന്‍സിന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വലിയ പ്രശ്നങ്ങള്‍ ഉണ്ട്‌. ഇപ്പോള്‍ അവരുടെ സെന്റര്‍ ബാക്കിലെ ചെറിയ പ്രതീക്ഷ ആയിരുന്ന എറിക് ബയിക്ക് പരിക്കും ഏറ്റിരിക്കുകയാണ്. ഇന്നലെ രാജ്യാന്തര മത്സരത്തില്‍ ഐവറി കോസ്റ്റിന് വേണ്ടി കളിക്കുമ്ബോള്‍ ആണ് ബയിക്ക് പരിക്കേറ്റത്. ബെല്‍ജിയത്തിന് എതിരായ മത്സരത്തിന്റെ 70ആം മിനുട്ടില്‍ ഏറ്റ പരിക്ക് താരത്തെ ഒരു മാസം എങ്കിലും പുറത്ത് ഇരുത്തിയേക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സെന്റര്‍ ബാക്കുകളായ ലിന്‍ഡെലോഫും മഗ്വയറും വലിയ വിമര്‍ശനങ്ങള്‍ […]

Continue Reading

ചെല്‍സിയുടെ പുതിയ ഗോള്‍ കീപ്പര്‍ മെന്‍ഡിക്ക് പരിക്ക്

ഗോള്‍ കീപ്പിംഗിലെ പ്രശ്നം പരിഹരിക്കാന്‍ ചെല്‍സി എത്തിച്ച പുതിയ ഗോള്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡിക്ക് പരിക്ക്. ഇന്നലെ സെനഗലിനായി കളിക്കുന്നതിനിടയിലാണ് മെന്‍ഡിക്ക് പരിക്കേറ്റത്. തുടയെല്ലിന് പരിക്കേറ്റ മെന്‍ഡി ഇനി ബാക്കിയുള്ള സെനഗലിന്റെ മത്സരങ്ങളില്‍ കളിക്കില്ല. ഇന്നലെ മൊറോക്കോയെ ആയിരുന്നു സെനഗല്‍ സൗഹൃദ മത്സരത്തില്‍ നേരിട്ടത്. മെന്‍ഡി ഉടന്‍ തന്നെ ലണ്ടണിലേക്ക് തിരികെയെത്തും. താരത്തിന്റെ പരിക്ക് സാരമുള്ളത് തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചുരുങ്ങിയത് രണ്ടാഴ്ച എങ്കിലും മെന്‍ഡി പുറത്തിരിക്കും. സൗത്താമ്ബ്ടണ് എതിരായ ചെല്‍സിയുടെ മത്സരത്തില്‍ മെന്‍ഡി കളിക്കാന്‍ ഇതോടെ സാധ്യത […]

Continue Reading

ബാഴ്സലോണയിലേക്ക് പോകാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരം എന്ന് ഡിപായ്

ഈ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലെ ബാഴ്സലോണയുടെ പ്രധാന ലക്ഷ്യമായിരുന്നു ലിയോണ്‍ ക്യാപ്റ്റന്‍ മെംഫിസ് ഡിപായ്. എന്നാല്‍ ഡിപായിയെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണക്ക് ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആയില്ല. ബാഴ്സലോണയിലേക്കുള്ള ട്രാന്‍സ്ഫര്‍ അവസാന നിമിഷം മുടങ്ങുക ആയിരുന്നു എന്ന് ഡിപായ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ചില നിയമ തടസങ്ങളാണ് പ്രശ്നമായത് എന്നും ലലൈഗ അധികൃതര്‍ ആണ് ഇതിന് കാരണം എന്നും ഡിപായ് പറഞ്ഞു. ബാഴ്സലോണയുമായി താന്‍ കരാര്‍ ധാരണയില്‍ എത്തിയതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ലിയോണില്‍ തന്നെ […]

Continue Reading

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കോഹ്‌ലിയെ കാത്തിരിക്കുന്നത് ടി20യിലെ സുപ്രധാന നാഴികകല്ല്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും രാജസ്ഥാനെതിരായ മത്സരത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‌ലി. അര്‍ധസെഞ്ചുറി പ്രകടനവുമായി ടീമിനെ വിജയത്തിലെത്തിച്ച കോഹ്‌ലി ഐപിഎല്ലില്‍ 5500 റണ്‍സും പിന്നിട്ടിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ള കോഹ്‌ലിയുടെ അക്കൗണ്ടില്‍ 181 മത്സരങ്ങളില്‍ നിന്ന് 5502 റണ്‍സാണുള്ളത്. ഡല്‍ഹിക്കെതിരെ ഇറങ്ങുമ്ബോള്‍ കോഹ്‌ലിക്ക് മുന്നില്‍ മറ്റൊരു നാഴികകല്ല് കൂടി കാത്തിരിക്കുന്നു. ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ കോഹ്‌ലിക്ക് സാധിച്ചേക്കും. 9000 റണ്‍സിന് 10 റണ്‍സ് […]

Continue Reading