ഗോ കൊറോണ”; കോറോണയെ പിടിച്ചു കെട്ടാന്‍ ജപ്പാനില്‍ നിന്ന് വാക്‌സിന്‍ എത്തിച്ച്‌ ഖത്തര്‍

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് […]

Continue Reading

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; നിയമനിര്‍മാണ നടപടികളുമായി വിവര സാങ്കേതിക വകുപ്പ്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതല്‍ നിയമമുണ്ടാകും. […]

Continue Reading

ഗോതമ്ബിനു പകരം ആട്ട; റേഷന്‍ കടകളില്‍ നിന്ന് ലാഭം കൊയ്യാന്‍ കുത്തക കമ്ബനികള്‍

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഗോതമ്ബിന് പകരം ആട്ട വിതരണം. മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഗോതമ്ബിന് പകരം ആട്ട വിതരണം ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രത നിയമമനുസരിച്ച്‌ ഗോതമ്ബാണ് വിതരണം നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് പിങ്ക്​ കാര്‍ഡുടമകള്‍ക്ക് സൗജന്യമായും മഞ്ഞക്കാര്‍ഡിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലുമാണ് ഗോതമ്ബ് നല്‍കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പി.എം.ജി.കെ.വൈ പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും ഒരു കിലോഗ്രാം വീതം ഗോതമ്ബും സൗജന്യമായി നല്‍കുകയാണ് പതിവ്. ഗോതമ്ബിന് പകരം ആട്ട നല്‍കുമ്ബോള്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖ സമരം: മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തുനല്‍കി

തിരുവനന്തപുരം : വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 30 മുതല്‍ സമരം ആരംഭിച്ചത്. തുറമുഖത്തിനുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിച്ച ജനവിഭാഗമാണ് വിഴിഞ്ഞത്തെ ജനങ്ങള്‍.എന്നാല്‍, ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.അതിനാലാണ് അവര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. Share on: WhatsApp

Continue Reading

വിദേശ യാത്രക്കായി 8400 കോടിയുടെ പുതിയ വിമാനം; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വലിയ മുതല്‍ മുടക്കില്‍ വിമാനം വാങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി. 8400 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്രക്കായി വാങ്ങിയ പുതിയ വി.വി.ഐ.പി എയര്‍ക്രാഫ്റ്റിന്റെ വില. പ്രധാനമന്ത്രിയുടെ സ്വന്തം ആവശ്യത്തിനു വേണ്ടി മാത്രമാണ് 8400 കോടി രൂപയുടെ വിമാനം വാങ്ങിയതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ആ തുക കൊണ്ട് സൈനികര്‍ക്ക് എത്രത്തോളം ആവശ്യവസ്തുക്കള്‍ വാങ്ങാമായിരുന്നു? രാഹുല്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് എപ്പോഴും സ്വന്തം പ്രതിച്ഛായയെക്കുറിച്ച്‌ മാത്രമാണ് ചിന്തയെന്നും സൈനികരെക്കുറിച്ച്‌ […]

Continue Reading

കോവിഡില്‍ കുടുങ്ങി മീന്‍പിടിത്തം മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍

ബേപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ കുടുങ്ങി സംസ്ഥാനത്തെ മത്സ്യമേഖല വന്‍ പ്രതിസന്ധിയില്‍. ക്ലസ്​റ്റര്‍, ക്രിട്ടിക്കല്‍ ക െണ്ടയ്​ന്‍മെന്‍റ് സോണുകളില്‍ പെട്ട സംസ്ഥാനത്തെ മിക്ക ഹാര്‍ബറുകളും, പൂര്‍ണതോതില്‍ അടച്ചതിനാല്‍, സീസണ്‍ കനത്ത പരാജയത്തിലാകുമെന്നാണ് സൂചന. ലോക്ഡൗണും ട്രോളിങ്​ നിരോധനവും ചേര്‍ന്ന് വന്നപ്പോള്‍, കോടികളുടെ മുതല്‍മുടക്കുള്ള യന്ത്രവത്കൃത ബോട്ടുകള്‍ അഞ്ചുമാസത്തോളം കെട്ടിയിടേണ്ടിവന്നു. ഇതേ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്​ടമാണ് ഉടമകള്‍ക്കുണ്ടായത്. കോവിഡി​െന്‍റ കടുത്ത നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചാല്‍ നഷ്​ടം തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയും ഇപ്പോള്‍ അസ്ഥാനത്തായി. മത്സ്യബന്ധനം കൃത്യമായി നടക്കാത്തതിനാല്‍ സംസ്കരണ-സംഭരണ ശാലകള്‍ ഭൂരിഭാഗവും […]

Continue Reading

എ.സി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 12 ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും

തിരുവനന്തപുരം: പ്രളയത്തെ അതിജീവിക്കുന്ന രീതിയില്‍ 625 കോടി രൂപ അടങ്കലില്‍ നിര്‍മ്മിക്കുന്ന ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഒക്‌ടോബര്‍ 12 ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന നിര്‍മ്മാണത്തിന് മന്ത്രി ജി.സുധാകരന്‍ കൈതവനയില്‍ ചേരുന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കും. എം.പിമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, ചീഫ് എന്‍ജിനിയര്‍മാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാകും. കോവിഡ് 19 പ്രോട്ടോക്കോള്‍ […]

Continue Reading

മന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതി : പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി

ന്യൂഡല്‍ഹി : കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് എതിരായ പ്രോട്ടോക്കോള്‍ ലംഘന പരാതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റിപ്പോര്‍ട്ട് തേടി. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തോടാണ് പ്രധാനമന്ത്രി വിശദീകരണം തേടിയത്. വിദേശമന്ത്രിതല സമ്മേളനത്തില്‍ മഹിളാമോര്‍ച്ച നേതാവും പിആര്‍ ഏജന്‍സി ഉടമയുമായ സ്മിത മേനോന്‍ പങ്കെടുത്തത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവത്തില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയത്. കഴിഞ്ഞ നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല കൂട്ടായ്മയുടെ സമ്മേളനത്തിലാണ് മഹിള മോര്‍ച്ച ഭാരവാഹി സ്മിത മേനോന്‍ പങ്കെടുത്തത്. ലോക് താന്ത്രിക് […]

Continue Reading

ടൊവിനോയുടെ ആരോഗ്യനില തൃപ്തികരം; മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്ത്

കൊച്ചി: ഷൂട്ടിങിനിടെ പരിക്കേറ്റ നടന്‍ ടൊവിനോയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നാളെ രാവിലെ 11 മണിവരെ തീവ്ര പരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിന്‍ പറഞ്ഞു. കൊച്ചിയിലെ റിനൈ മെഡിസിറ്റിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് ആന്തരിക രക്തസ്രാവം കണ്ടെത്തിയടതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് നിരീക്ഷത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടൊവീനോയെ 36 മണിക്കൂര്‍ നിരീക്ഷിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഹിത് ബി എസ് സംവിധാനം ചെയ്യുന്ന കള സിനിമയുടെ ചിത്രീകരണത്തിനിടെ രണ്ട് […]

Continue Reading

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്ന്‌ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. വെളളിയാഴ്ച ഇടുക്കി, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രത […]

Continue Reading

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ബാറുകള്‍ തുറക്കാമെന്നായിരുന്നു എക്സൈസ് കമ്മീഷണറുടെ ശുപാര്‍ശ. ലോക്‍ഡൌണിന് ശേഷം ബിയര്‍ പാര്‍ലറുകളും വൈന്‍ പാര്‍ലറുകളും തുറന്നിരുന്നെങ്കിലും ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. കൌണ്ടറുകളിലൂടെയായിരുന്നു മദ്യവില്‍പ്പന നടത്തിയിരുന്നത്. ഇത് വന്‍ സാമ്ബത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബാറുടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബാറുകളും ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകളും തുറക്കാമെന്ന് എക്സൈസ് കമ്മീഷ്ണര്‍ ശിപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി ഇന്ന് രാവിലെ […]

Continue Reading

സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നതില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരം | സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച്‌ ഇന്ന് മുഖ്യമന്ത്രി വിളിച്ച്‌ ചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണരുടെ ശിപാര്‍ശ ചര്‍ച്ച ചെയ്യാനാണ് ഇന്ന് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ 11ന് ഓണ്‍ലൈനിലൂടെ ചേരുന്ന യോഗത്തില്‍ എക്‌സൈസ് മന്ത്രി, എക്‌സൈസ് കമ്മീഷണര്‍, ബെവ്‌കോ എംഡി എന്നിവര്‍ പങ്കെടുക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യവും 144 പ്രഖ്യാപിച്ചതും കണക്കിലെടുത്താണ് ബാറുകള്‍ തുറക്കാനുള്ള തീരുമാനം നീട്ടിവച്ചത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്ന സാഹചര്യം ചൂണ്ടിക്കാട്ടി എക്‌സൈസ് വകുപ്പ് […]

Continue Reading