കലക്ടറുടെ മിന്നല്‍പരിശോധന; കോട്ടക്കലില്‍ മൂന്നു കടകള്‍ അടപ്പിച്ചു

കോട്ടക്കല്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനങ്ങളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന. മൂന്നു കടകള്‍ അടപ്പിച്ചു. വ്യഴാഴ്ച വൈകീട്ട്​ ആറോടെയാണ് കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോട്ടക്കലില്‍ പരിശോധനക്കെത്തിയത്. ചങ്കുവെട്ടി മുതല്‍ കോട്ടക്കല്‍ ടൗണ്‍ വരെയായിരുന്നു നടപടികള്‍. മിനി റോഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്, ടൗണില്‍ തിരൂര്‍ റോഡിലെ റെഡിമെയ്‌ഡ് ഷോപ്, ബേക്കറി ആന്‍ഡ്​​ കൂള്‍ബാര്‍ സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി. സാമൂഹിക അകലം പാലിക്കാതെയായിരുന്നു കച്ചവടം നടന്നിരുന്നത്. സ്ഥാപനങ്ങള്‍ അടക്കാനും പിഴ ഈടാക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. […]

Continue Reading

പ്രളയം; വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ വി​യ​റ്റ്നാ​മി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് വീ​ടു​ക​ള്‍ ന​ഷ്ട​മാ​യി. ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ര്‍​ക്ക് ദു​രി​താ​ശ്വാ​സ ക്യാ​മ്ബു ​ക​ളി​ല്‍ അ​ഭ​യം തേ​ടേ​ണ്ടി വ​ന്നു. 105 പേ​രാ​ണ് പ്ര​ള​യ​ത്തി​ല്‍ ഇ​തി​ന​കം മ​ര​ണ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ സൈ​നി​ക​ര്‍ അ​ട​ക്കം പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ലി​ല്‍ മരണപ്പെട്ടു. മി​ക്ക​യി​ട​ത്തും റോ​ഡു​ക​ളും വീ​ടു​ക​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ് എ​ന്ന് റെ​ഡ്ക്രോ​സ് അ​റി​യി​ച്ചു.വി​യ​റ്റ്നാ​മി​ല്‍ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ഇ​നി​യും മ​ഴ ക​ന​ക്കു​മെ​ന്നും മ​ണ്ണി​ച്ചി​ലു​ക​ള്‍ ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നു​മാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ന​ല്‍​കു​ന്ന മു​ന്ന​റി​യി​പ്പ്. Share […]

Continue Reading

അന്തിക്കാട് നിധില്‍ വധക്കേസ്; രണ്ട് പ്രതികള്‍ അറസ്റ്റില്‍

തൃശൂര്‍: അന്തിക്കാടെ നിധില്‍ വധക്കേസിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍. ഗോവയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്‌മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. നിധിലിനെ കൊലപ്പെടുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും […]

Continue Reading

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 63,371 കോവിഡ് കേ​സു​ക​ള്‍; 895 മരണം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് ബാധിതരുടെ എണ്ണം 74 ല​ക്ഷ​ത്തി​ലേ​ക്ക് അടുക്കുന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 63,371 പേര്‍ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 895 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാധിതരുടെ എ​ണ്ണം 73,70,469 ആ​യി. രാജ്യത്തെ കോവിഡ് മ​ര​ണ​സം​ഖ്യ 1,12,161 ആ​യി ഉ​യ​ര്‍​ന്നു. നിലവില്‍ രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 8,04,528 പേ​ര്‍ കോവിഡ് ബാധിച്ച്‌ ചി​കി​ത്സ​യിലാണ്. 64,53,780 പേ​ര്‍ ഇതുവരെ രോ​ഗ​മുക്തി നേടി. മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്‌​നാ​ട്, ഡ​ല്‍​ഹി, ആ​ന്ധ്രാ​പ്ര​ദേ​ശ്, തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാധിതരുടെ […]

Continue Reading

രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു; അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച്‌ തായ്‌ലന്‍ഡ്

ബാങ്കോംക് : തായ്‌ലന്‍ഡിലെ രാജഭരണത്തിനെതിരെയും നിലവിലെ പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്നു. വിദ്യാര്‍ത്ഥികള്‍ നയിക്കുന്ന പ്രക്ഷോഭം പലയിടത്തും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കാലാശിച്ച തോടെ തായ്‌ലന്‍ഡില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. തായ്‌ലന്‍ഡിന്റെ പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചായുടെ ഔദ്യോഗിക വസതിക്ക് മുന്നിലേക്ക് ആയിരങ്ങളാണ് പ്രകടനമായി എത്തിയത്. രാജാവിന്റെ അമിതാധികാരം എടുത്തു കളയണമെന്നും പ്രധാനമന്ത്രിയും രാജാവും ചേര്‍ന്നുള്ള ഏകാധിപത്യ ശൈലിയിലുള്ള നയം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. പ്രക്ഷോഭം നയിച്ചുകൊണ്ടിരിക്കുന്നതില്‍ 22 പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രക്ഷോഭകാരികളെ തടവില്‍ വച്ചിരിക്കുന്നത് അന്യായമായിട്ടാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും […]

Continue Reading

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി. ഒ​റ്റ ദി​വ​സ​ത്തി​നി​ടെ 680 പേ​ര്‍ കൂ​ടി രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ചു. ആ​കെ മ​ര​ണം 1,11,266. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ നി​ല​വി​ല്‍ 8,12,390 പേ​ര്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തു​വ​രെ 63,83,442 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ബു​ധ​നാ​ഴ്ച മാ​ത്രം 11,36,183 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇ​തു​വ​രെ 9,12,26,305 സാ​മ്ബി​ളു​ക​ള്‍‌ പ​രി​ശോ​ധി​ച്ച​താ​യും ഇ​ന്ത്യ​ന്‍ കൗ​ണ്‍​സി​ല്‍‌ ഓ​ഫ് മെ​ഡി​ക്ക​ല്‍ […]

Continue Reading

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 72 ലക്ഷം കടന്നു.മരണം 1.10 ലക്ഷവും പിന്നിട്ടു. രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ അഞ്ചാം ആഴ്ചയും കുറവുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 55,342 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4,622 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 5,715 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 35 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായി. ഇതുവരെ 7,63,573 പേര്‍ക്കാണ് ആന്ധ്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്. […]

Continue Reading

റോഡിലെ കുരുക്കില്‍പ്പെടാതെ എ. സി ബോട്ടില്‍ യാത്ര ചെയ്യാം

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് താല്കാലികമായി നിര്‍ത്തിവെച്ചിരുന്ന എസി അതിവേഗ ബോട്ടുകള്‍ വീണ്ടും സര്‍വീസിനൊരുങ്ങുകയാണ്. റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി, പൊടിയും പുകയും ഏല്‍ക്കാതെ, ഒന്നര മണിക്കൂര്‍ കൊണ്ട് യാത്ര പൂര്‍ത്തിയാക്കാം എന്നതാണ് ഈ ബോട്ടുകളുടെ വലിയ പ്രത്യേകത.എറണാകുളം വൈക്കം, ആലപ്പുഴ കോട്ടയം റൂട്ടുകളിലാണ് ജലഗതാഗത വകുപ്പിന്റെ എ. സി ബോട്ടുകളുള്ളത്. എറണാകുളം റൂട്ടില്‍ 2018ല്‍ തുടങ്ങിയ എ. സി ബോട്ടായ വേഗ വിജയമായതോടെയാണ് കൂടുതല്‍ റൂട്ടുകളില്‍ എ. സി ബോട്ട് സര്‍വീസ് തുടങ്ങാന്‍ പദ്ധതിയിട്ടത്. തുടര്‍ന്ന് ഈ വര്‍ഷം […]

Continue Reading

ഗോ കൊറോണ”; കോറോണയെ പിടിച്ചു കെട്ടാന്‍ ജപ്പാനില്‍ നിന്ന് വാക്‌സിന്‍ എത്തിച്ച്‌ ഖത്തര്‍

പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രതിരോധ മന്ത്രാലയത്തിലെ മെഡിക്കല്‍ സര്‍വീസ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോക്ടര്‍ അസാദ് അഹമ്മദ് ഖലീല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് രോഗ ചികിത്സയ്ക്കായി ജപ്പാന്‍ നിര്‍മ്മിച്ചെടുത്ത പുതിയ മരുന്ന് ഖത്തര്‍ സ്വന്തമാക്കിയതായും ഈ മരുന്ന് വളരെ ഫലപ്രദമാണെന്നും അദ്ദേഹം പറഞ്ഞു. കാര്യമായി രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന 1500 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയിട്ടുണ്ട്. എല്ലാവരും രോഗമുക്തി നേടുകയും ചെയ്തു. മരണമുഖത്തുണ്ടായിരുന്ന നിരവധി പേര്‍ ഇതുവഴി ജീവിതത്തിലേക്ക് […]

Continue Reading

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; നിയമനിര്‍മാണ നടപടികളുമായി വിവര സാങ്കേതിക വകുപ്പ്

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാര്‍മികതയെയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച നടത്തുന്നത്. പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതല്‍ നിയമമുണ്ടാകും. […]

Continue Reading

ഗോതമ്ബിനു പകരം ആട്ട; റേഷന്‍ കടകളില്‍ നിന്ന് ലാഭം കൊയ്യാന്‍ കുത്തക കമ്ബനികള്‍

കോഴിക്കോട്: സംസ്ഥാനത്തെ റേഷന്‍കടകളില്‍ ഗോതമ്ബിന് പകരം ആട്ട വിതരണം. മുന്‍ഗണന വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കാണ് ഗോതമ്ബിന് പകരം ആട്ട വിതരണം ചെയ്യുന്നത്. എന്നാല്‍ ഭക്ഷ്യഭദ്രത നിയമമനുസരിച്ച്‌ ഗോതമ്ബാണ് വിതരണം നടത്തേണ്ടത്. നിലവില്‍ സംസ്ഥാനത്ത് പിങ്ക്​ കാര്‍ഡുടമകള്‍ക്ക് സൗജന്യമായും മഞ്ഞക്കാര്‍ഡിന് കിലോഗ്രാമിന് രണ്ടു രൂപ നിരക്കിലുമാണ് ഗോതമ്ബ് നല്‍കുന്നത്. കേന്ദ്ര ഗവണ്‍മെന്റിന്റെ പി.എം.ജി.കെ.വൈ പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും ഒരു കിലോഗ്രാം വീതം ഗോതമ്ബും സൗജന്യമായി നല്‍കുകയാണ് പതിവ്. ഗോതമ്ബിന് പകരം ആട്ട നല്‍കുമ്ബോള്‍ […]

Continue Reading

വിഴിഞ്ഞം തുറമുഖ സമരം: മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തുനല്‍കി

തിരുവനന്തപുരം : വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തുനല്‍കി. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ മാസം 30 മുതല്‍ സമരം ആരംഭിച്ചത്. തുറമുഖത്തിനുവേണ്ടി വളരെ ത്യാഗങ്ങള്‍ സഹിച്ച ജനവിഭാഗമാണ് വിഴിഞ്ഞത്തെ ജനങ്ങള്‍.എന്നാല്‍, ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെടുന്നില്ല.അതിനാലാണ് അവര്‍ സമരം ചെയ്യാന്‍ നിര്‍ബന്ധിതരായതെന്നും രമേശ് ചെന്നിത്തല കത്തില്‍ സൂചിപ്പിക്കുന്നു. Share on: WhatsApp

Continue Reading