ബോളിവുഡിനെയും ഹോളിവുഡിനെയും മറികടന്ന് തെലുങ്ക് സിനിമ; ആദ്യദിന കളക്ഷനില്‍ ഇന്ത്യയില്‍ ഒന്നാമതെത്തി സീട്ടിമാര്‍

കൊവിഡ് രണ്ടാംതരംഗത്തിനു ശേഷം പല സംസ്ഥാനങ്ങളിലും സിനിമാ തിയറ്ററുകള്‍ ഇതിനകം തുറന്നുപ്രവര്‍ത്തിച്ചുതുടങ്ങി. എന്നാല്‍ കേരളമടക്കം പല സംസ്ഥാനങ്ങളിലും ഇപ്പോഴും അടഞ്ഞു കിടക്കുകയുമാണ് തിയറ്ററുകള്‍. എന്നിരിക്കിലും രാജ്യത്തെ ചലച്ചിത്രവ്യവസായം പതുക്കെ ചലിച്ചു തുടങ്ങുന്നതിന്‍റെ സൂചനകളാണ് ലഭിക്കുന്നത്. തെലുങ്ക് സിനിമയില്‍ നിന്നാണ് ഒരു പുതിയ ശുഭസൂചന. ഗോപി ചന്ദിനെയും തമന്നയെയും പ്രധാന കഥാപാത്രങ്ങളാക്കി സമ്ബത്ത് നന്ദി സംവിധാനം ചെയ്‍ത സ്പോര്‍ട് ആക്ഷന്‍ ഡ്രാമ മികച്ച പ്രതികരണമാണ് ബോക്സ് ഓഫീസില്‍ നേടുന്നത്. വിനായക ചതുര്‍ഥി ദിനമായ ഇന്നലെയായിരുന്നു ചിത്രത്തിന്‍റെ റിലീസ്. ആദ്യദിനത്തില്‍ ചിത്രം 3.5 […]

Continue Reading

ചേര’വിവാദത്തില്‍ സംവിധായകന്റെ മറുപടി

നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചേരയുടെ പോസ്റ്ററിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയാത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ഒരു സംഘം എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ച്‌ സംവിധായകന്‍ ലിജിന്‍ വന്നിരിക്കുകയാണ്. ഇത്തരത്തിലൊരു ചര്‍ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിന്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് […]

Continue Reading

മണിയറയിലെ അശോകൻ – Review

ഒരു പുതിയ ചങ്ങായിയെ കണ്ടുചങ്ങായിയുടെ പേര് : മണിയറയിലെ അശോകൻചങ്ങായിയെ കണ്ട സ്ഥലം : എന്റെ സ്വന്തം വീട്ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ഞാനും എന്റെ കെട്ടിയോളും മാത്രംആദ്യവാക്ക് : ശോകം ഈ മണിയറയിലെ അശോകൻ കേരളത്തിന്റെ ഒരു തനി നാട്ടിൻപുറം ആണ് സിനിമയുടെ ലൊക്കേഷൻ. നാട്ടിൻ പുറത്തെ അത്യാവശ്യം നല്ല കുടുംബത്തിൽ തന്നെ ജീവിക്കുന്ന വില്ലേജ് ഓഫീസിലെ ക്ലർക്കായ അശോകൻ (ഗ്രിഗറി ) അതെ ആ അശോകന്റെ ജീവിതത്തിലൂടെ ആണ് ഈ സിനിമ കടന്നു […]

Continue Reading

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് Reviews

ഒരു പുതിയ ചങ്ങായിയെ കണ്ടു ചങ്ങായിയുടെ പേര് : കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്ചങ്ങായിയെ കണ്ട സ്ഥലം : എന്റെ സ്വന്തം വീട്ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ഞാനും എന്റെ കെട്ടിയോളും മാത്രം ആദ്യവാക്ക് : കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നീളുന്ന നന്മമരങ്ങളുടെ ഘോഷയാത്ര പിന്നെ നായകന്റെ ഭാരതീയ ശിക്ഷണം. കോട്ടയംകാരൻ ജോസ്‌മോൻ ( ടോവിനോ തോമസ് ) ആണ് നമ്മുടെ നായകൻ , ലോണും കടവും അനിയത്തിയുടെ പഠനവും എല്ലാം ചോദ്യ ചിഹ്നങ്ങളായി കുടുംബ പ്രാരാബ്ധങ്ങളുടെ […]

Continue Reading

സീ യു സൂൺ – Review

ഒരു പുതിയ ചങ്ങായിയെ കണ്ടുചങ്ങായിയുടെ പേര് : സീ യു സൂൺചങ്ങായിയെ കണ്ട സ്ഥലം : സ്വന്തം വീട്ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : ആരുമില്ല ഞാൻ ഒറ്റയ്ക്ക് ആദ്യവാക്ക് : ഗംഭീരം എന്നൊക്കെ പറഞ്ഞാൽ പോലും കുറഞ്ഞു പോവാതെ ഉള്ളൂ… തീയേറ്ററിൽ വലിയ സ്‌ക്രീനിൽ കാണാൻ കഴിയാതായിപ്പോയല്ലോ എന്ന സങ്കടവും. സോഷ്യൽ മീഡിയയിലെ ഒരു ഓൺലൈൻ ചാറ്റ് പ്ലാറ്റഫോമിൽ നിന്നാണ് ജിമ്മി (റോഷൻ ) അനുമോളെ ( ദർശന ) പരിചയപ്പെടുന്നത് . പരിചയത്തിനുശേഷം അവർതമ്മിൽ […]

Continue Reading

വിജയ് ആന്റണിയുടെ ” തിമിര് പുടിച്ചവൻ “.

തമിഴ് സിനിമകളില്‍ സ്ഥിരം കാണുന്ന കഥാസന്ദര്‍ഭങ്ങള്‍ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് വിജയ് ആന്റണി നായകനായെത്തിയ “തിമിരു പുടിച്ചവന്‍”. ചിത്രത്തിന്റെ പേര് പോലെ തന്നെയാണ് വിജയ് ആന്റണി അവതരിപ്പിക്കുന്ന മുരുകവേല്‍ എന്ന പോലീസുകാരന്‍. വിജയ് ആന്റണിയുടെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാകും മുരുകവേല്‍ അത്രമേല്‍ അനായാസമായാണ് താരം കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായ ഗണേശയെന്ന സംവിധായകന്റെ മേക്കിങ്ങ് രീതിയെ പ്രശംസിക്കാതെ നിര്‍വ്വാഹമില്ല. ചെന്നൈ തമിഴില്‍ കോമഡി പറഞ്ഞ് നിവേദ പെതു രാജ് ചിത്രത്തില്‍ കൈയ്യടി […]

Continue Reading

ആകാംക്ഷ നിറക്കുന്ന “ഡ്രാമ”

രഞ്ജിത്ത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഡ്രാമാ. ചെറിയ ഒരു ഇടവേളയ്ക്കുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. സ്പിരിറ്റിന് ശേഷം രഞ്ജിത്തിന്റെ വിജയിച്ച ചിത്രങ്ങള്‍ കുറവാണ്. ഇനി ഡ്രാമയിലേക്ക് വന്നാല്‍, ലണ്ടലില്‍ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചാക്കോ അപ്രതീക്ഷിതമായി മരണമടയുന്നു. റോസമ്മയുടെ ഏറ്റവും വലിയ ആഗ്രഹം മരിച്ചാല്‍ മൃതദേഹം നാട്ടില്‍ സ്വന്തം ഭര്‍ത്താവിന്റെ തൊട്ട അപ്പുറത്തു തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകന്‍ ലണ്ടനില്‍ തന്നെ മതി അടക്കം എന്ന് തീരുമാനിക്കുന്നു. അതിനായി അവര്‍ ഡിക്സണ്‍ […]

Continue Reading

കള്ളനോട്ടടി,സീരിയല്‍ നടിയും അമ്മയും പിടിയില്‍,57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി മെഷീനും പിടിച്ചെടുത്തു

വീട്ടില്‍ കള്ളനോട്ടടി. സീരിയല്‍ നടിയും അമ്മയും സഹോദരിയും പിടിയില്‍. 57 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടി മെഷീനും പിടിച്ചെടുത്തു. വിവിധ മലയാള സീരിയലുകളില്‍ അഭിനയിക്കുന്ന സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവടയില്‍ നിന്ന് 2.50 ലക്ഷം രൂപയുടെ കളളനോട്ട് പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന പോലീസ് ഇവിടെ ചിലരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്‌തോടെയാണ് നടിയുടെ പങ്കാളിത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലം […]

Continue Reading

ദുൽഖറും കീർത്തി സുരേഷും ഒരുമിച്ച മഹാനടിയുടെ റിവ്യൂ വായിക്കാം

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി തെലുങ്കില്‍ നായകനായി അഭിനയിച്ച മഹാനടി കേരളത്തിലേക്കും റിലീസിനെത്തിയിരിക്കുകയാണ്. മുന്‍കാല നടി സാവിത്രിയുടെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയില്‍ കീര്‍ത്തി സുരേഷാണ് നായിക. ദുല്‍ഖര്‍ ജെമിനി ഗണേശന്റെ വേഷത്തിലാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. അശ്വിൻ നാഗ് സംവിധാനം ചെയ്ത് വൈജയന്തി മൂവിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ സാമന്ത അക്കിനേനി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ശൈലന്‍ എഴുതിയ റിവ്യൂ വായിക്കാം. ഇന്നലെ വരെ ഇൻഡ്യയിലെ തന്നെ മരപ്പാഴ് നടിമാരിൽ മുൻ […]

Continue Reading

വികട കുമാരൻ – റിവ്യൂ

‘പതിനായിരവും മള്ളൂരും ഉണ്ടെങ്കിൽ ആർക്കും ആരെയും കൊല്ലാം’ എന്നൊരു ശൈലിയുണ്ടായിരുന്നു പണ്ട്. കാലം മാറിയെങ്കിലും ഈ ശൈലിക്ക് പ്രായോഗികതലത്തിൽ മാറ്റമൊന്നും വന്നിട്ടില്ല. പണവും സ്വാധീനവുമുള്ള വമ്പൻ സ്രാവുകൾ നിയമത്തിന്റെ വലകൾ പൊട്ടിച്ച് വിലസുമ്പോൾ സാധാരണക്കാരന് നീതി നിഷേധിക്കപ്പെടുന്നു. എങ്കിലും അപൂർവം ചില കേസുകളിൽ നിയമം നോക്കുകുത്തിയാകുന്നിടത്ത് ദൈവത്തിന്റെ അദൃശ്യമായ ഇടപെടലും വിധിനിർണയവും ഉണ്ടാകും എന്ന സന്ദേശമാണ് വികടകുമാരൻ പറഞ്ഞുവയ്ക്കുന്നത്. ഒരു ചെറിയ ചിത്രമാണ് വികടകുമാരൻ. ഷാജഹാനും പരീക്കുട്ടിയും, റോമൻസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബോബൻ സാമുവലാണ് ചിത്രം […]

Continue Reading

പൂമരം – റിവ്യൂ

തിരക്കഥയില്ലാതെ ഷൂട്ട് ചെയ്ത ചിത്രമെന്നൊരു ‘ചീത്തപ്പേര്’ റിലീസിനു മുൻപു തന്നെ ‘പൂമരം’ കേൾപ്പിച്ചിരുന്നു. തിരക്കഥ ഉണ്ടെങ്കിലും ഇല്ലെങ്കിലും ‘പൂമര’ത്തിനൊരു കഥയുണ്ട്, ഒറ്റ വരിയിൽ പറയാവുന്നൊരു കഥ – ‘ഒരു സർവകലാശാലാ യുവജനോത്സവത്തിന്റെ കഥ’. ജയപരാജയങ്ങളിൽ അമിതാഹ്ലാദമോ ആശങ്കയോ വേണ്ടെന്ന ജീവിതപാഠമാണ് ചിത്രം പകരുന്നത്. കലക്കത്തു കുഞ്ചൻ നമ്പ്യാർ മുതൽ ഗോപി സുന്ദർ വരെ സംഗീതലോകത്തെ പ്രതിഭാധനരുടെ പേരുകൾ നിറഞ്ഞ ടൈറ്റിൽ കാർഡിലാണ് ചിത്രത്തിന്റെ തുടക്കം. ഈ ചിത്രത്തിൽ സംഗീതത്തിന്റെ പ്രാധാന്യം എണ്ണമറ്റ ആ പേരുകൾ തന്നെ വിളിച്ചു […]

Continue Reading

‘ഇര’ റിവ്യു…

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച ഒരു കേസുമായി ബന്ധപ്പെട്ട് ഏറെ ചർച്ച ചെയ്യപ്പെട്ട വാക്കാണ് ‘ഇര’. ഒരേസമയം ഇരുവായ്ത്തലയുള്ള വാളുപോലെ അർഥതലങ്ങളുള്ള വാക്ക്. കുറ്റകൃത്യത്തിന്റെ ദോഷഫലം അനുഭവിച്ച വ്യക്‌തിയാണോ അതോ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ക്രൂശിക്കപ്പെടുന്ന കുറ്റാരോപിതനാണോ യഥാർഥ ഇര? ഒരിടത്ത് ഇരയാക്കപ്പെട്ടവർ മറ്റൊരിടത്ത് വേട്ടക്കാരായിരുന്നില്ലേ? ആരാണ്, എങ്ങനെയാണ് ഈ വാക്കിനെ നിർവചിക്കുക?…ഈ വാക്കിന്റെ മാറിമറിയുന്ന അർഥതലങ്ങളിലൂടെയുള്ള സഞ്ചാരമാണ് ഇര എന്ന ചിത്രം. സസ്പെൻസ് ത്രില്ലറായ ചിത്രത്തിൽ കേരളം ഏറെ ചർച്ച ചെയ്ത, ചെയ്തു കൊണ്ടിരിക്കുന്ന, ഒരു സൂപ്പർ […]

Continue Reading