അടുത്ത ജൂലൈയില്‍ വീണ്ടും ഇംഗ്ലണ്ട് പര്യടനത്തിന് ഇന്ത്യന്‍ ടീം; മൂന്നു വീതം ടി20, ഏകദിന മത്സരങ്ങള്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അടുത്ത വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നു വീതം മത്സരങ്ങളടങ്ങുന്ന ടി20, ഏകദിന പമ്ബരകള്‍ കളിക്കും. ഇവ ഉള്‍പ്പെടെ 2022ലെ രാജ്യാന്തര ഹോം മത്സരങ്ങളുടെ ഫിക്‌സ്ചറുകള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) പ്രസിദ്ധീകരിച്ചു. നിലില്‍ ഇംഗ്ലണ്ടിലുളള ഇന്ത്യന്‍ ടീം അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്ബര കളിക്കുകയാണ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കഴിഞ്ഞു. സെപ്റ്റംബര്‍ 10 നാണ് അവസാന മത്സരം. കോവിഡ് -19 മഹാമാരിയുടെ സാഹചര്യത്തില്‍ പര്യടനങ്ങളുടെ ദൈര്‍ഘ്യം കാരണം മറ്റു വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ […]

Continue Reading

കോലിയുടെ ‘ട്രംപറ്റ് ആഘോഷം’; ബാര്‍മി ആര്‍മിയെ കോലി അപമാനിച്ചെന്ന് ആരാധകര്‍

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്ബരയിലെ നാലാം മത്സരത്തിലെ ജയം കോലിയും സംഘവും മതിമറന്നാണ് ആഘോഷിച്ചത്. 157 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാം മത്സരത്തിലെ ദയനീയ പരാജയത്തിന് ശേഷം ജയിച്ച്‌ കയറുമ്ബോള്‍ ആഘോഷങ്ങളില്‍ ഇന്ത്യന്‍ സ്കിപ്പര്‍ വിരാട് കോലി അല്പം അതിരുകടന്നു. കോലി ട്രംപറ്റ് വായിക്കുന്ന തരത്തിലൊരു ആംഗ്യം പുറത്തെടുക്കുകയും ചെയ്തു. ടെസ്റ്റിന്റെ അഞ്ചാം ദിനം രണ്ടു തവണയാണ് കോലി ട്രംപറ്റ് ഊതുന്ന തരത്തില്‍ ആഘോഷപ്രകടനം നടത്തിയത്. ബാര്‍മി ആര്‍മിയെ കോലി അപമാനിച്ചെന്നായിരുന്നു ഇംഗ്ലീഷ് ആരാധകരുടെ പരാതി. എന്നാല്‍ പരാതികളോ, […]

Continue Reading

പുരുഷന്മാരില്‍ സതേണ്‍ ബ്രേവ്, വനിതകളില്‍ ഓവല്‍ ഇവന്‍വിന്‍സിബിള്‍സ് – ഇവര്‍ ദി ഹണ്ട്രെഡ് ജേതാക്കള്‍

ദി ഹണ്ട്രെഡിന്റെ ഉദ്ഘാടന പതിപ്പില്‍ പുരുഷന്മാരുടെ കിരീടം സതേണ്‍ ബ്രേവിന്. വനിതകളുടെ ടീമും ഫൈനലിലെത്തിയെങ്കിലും ബ്രേവിന് ഫൈനലില്‍ ഓവല്‍ ഇന്‍വിന്‍സിബിള്‍സിനോട് തോല്‍വിയായിരുന്നു ഫലം. ഇന്നലെ നടന്ന പുരുഷന്മാരുടെ ഫൈനലില്‍ ബ്രേവ് ബിര്‍മ്മിംഗാം ഫീനിക്സിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സതേണ്‍ ബ്രേവ് 168/5 എന്ന സ്കോര്‍ നേടിയപ്പോള്‍ 36 പന്തില്‍ 61 റണ്‍സ് നേടിയ പോള്‍ സ്റ്റിര്‍ലിംഗും 19 പന്തില്‍ 44 റണ്‍സ് നേടിയ റോസ് വൈറ്റ്‍ലിയും ആണ് ടീമിനായി തിളങ്ങിയത്. ബിര്‍മ്മിംഗാമിന് വേണ്ടി ലിയാം ലിവിംഗ്സ്റ്റണ്‍ […]

Continue Reading

ലോകകപ്പിനുള്ള ടി20 സ്ക്വാഡ് ഓസ്ട്രേലിയ പ്രഖ്യാപിച്ചു, സ്മിത്തുള്‍പ്പെടെ പ്രധാന താരങ്ങള്‍ തിരിച്ചെത്തുന്നു

ഒമാനിലും യുഎഇയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ സംഘത്തെ ഓസ്ട്രേലിയ പ്രഖ്യാപിച്ചു. പ്രധാന താരങ്ങളെ ഉള്‍പ്പെടുത്തിയുള്ള ടീമിനെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്ക് മാറി ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും എത്തുമ്ബോള്‍ ബംഗ്ലാദേശ്, വിന്‍ഡീസ് പര്യടനങ്ങളില്‍ നിന്ന് വിട്ട് നിന്നിരുന്ന താരങ്ങളും തിരികെ ടീമിലേക്ക് എത്തുന്നു. അതേ സമയം അലെക്സ് കാറെയ്ക്ക് ടീമില്‍ ഇടം ഇല്ല. പകരം അണ്‍ക്യാപ്ഡ് താരം ആയ ജോഷ് ഇംഗ്ലിസിനെയാണ് ടീമിലെടുത്തിരിക്കുന്നത്. മൂന്ന് റിസര്‍വ് താരങ്ങളെയും സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Share on: WhatsApp

Continue Reading

കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി,’ ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ല; വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ച്‌ സ്മൃതി മന്ഥന

ഷാര്‍ജ: ( 11.11.2020) ‘കിട്ടിയ അവസരം ഞങ്ങള്‍ മുതലാക്കി..’ വനിതാ ട്വന്റി20 ചാലഞ്ചില്‍ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ടീമിനെ ജേതാക്കളാക്കിയ ശേഷം ക്യാപ്റ്റന്‍ സ്മൃതി മന്ഥനയുടെ പ്രതികരണം ഇതായിരുന്നു. ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച സൂപ്പര്‍ നോവാസിനെ ഫൈനലില്‍ 16 റണ്‍സിനു തോല്‍പിച്ചാണ് സ്മൃതിയുടെ ട്രെയ്ല്‍ബ്ലെയ്‌സേഴ്‌സ് ജേതാക്കളായത്. കിരീടനേട്ടത്തെക്കുറിച്ച്‌ പറയാതെ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയതിനെക്കുറിച്ചാണ് താരം സംസാരിച്ചത്. ഇനി ഇതുപോലെ എന്ന് അവസരം കിട്ടുമെന്ന് അറിയില്ലെന്നും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരമായ സ്മൃതി സൂചിപ്പിച്ചു. ആറു മാസത്തെ ഇടവേളയ്ക്കു […]

Continue Reading

ചെറിയ പിഴവല്ല; വലിയ പിഴ

ദുബൈ: രണ്ടേ രണ്ടു പോയന്‍റ്. േപ്ല ഓഫില്‍ കയറിയ ടീമും പുറത്തായവരും തമ്മിലുള്ള വ്യത്യാസം ഇതാണ്. ചെറിയൊരു പിഴവി െന്‍റ പേരിലാണ് കൊല്‍ക്കത്തയും പഞ്ചാബും ചെന്നൈയും രാജസ്ഥാനും പുറത്തായതെന്ന് പോയന്‍റ്​ പട്ടിക നോക്കിയാല്‍ തോന്നും. പക്ഷേ, യാഥാര്‍ഥ്യം അതാണോ? വലിയ കുറെ പിഴവുകളുടെ പരിണതഫലമാണ് ഈ ടീമുകളുടെ ‘അകാല’ മടക്കം. മത്സരങ്ങള്‍ വിലയിരുത്തിയാല്‍, അര്‍ഹതപ്പെട്ട നാലു ടീമുകളാണ് േപ്ല ഓഫില്‍ എത്തിയത്​. വിസില്‍ മുഴക്കാതെ ചെന്നൈ ഈ ടൂര്‍ണമെന്‍റില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്​ ചെന്നൈ. തോല്‍വികള്‍ സാധാരണമാണെങ്കിലും […]

Continue Reading

ഒറ്റക്കൊമ്ബന്‍: പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്തായെങ്കിലും താരമായി ജോഫ്ര ആര്‍ച്ചര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രഥമ പതിപ്പിലെ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണയും പ്ലേ ഓഫാ കാണാതെ പുറത്തായി. വലിയ താരനിരയും കരുത്തുറ്റ യുവനിരയുമുണ്ടായിട്ടും പ്ലേ ഓഫില്‍ ഇടംപിടിക്കാതെ രാജസ്ഥാന്‍ പുറത്തായെങ്കിലും അവരുടെ മിന്നും താരം ജോഫ്ര ആര്‍ച്ചര്‍ തലയുയര്‍ത്തി തന്നെയാണ് ലീഗ് അവസാനിപ്പിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടികയില്‍ ഇപ്പോഴും ആര്‍ച്ചര്‍ തന്നെയാണ് മുന്നില്‍. സീസണില്‍ ഇരുപതിലധികം വിക്കറ്റുകള്‍ നേടിയ ആറു താരങ്ങളിലൊരാളാണ് ജോഫ്ര ആര്‍ച്ചര്‍. ഇവരില്‍ തന്നെ ആര്‍ച്ചറുടെ 6.55 ഇക്കോണമി നിരക്കാണ് ഏറ്റവും […]

Continue Reading

ചുരുങ്ങിയത് മൂന്ന് ആഴ്‌ച വിശ്രമം വേണം; രോഹിത്തിന്റെ പരുക്കിനെ കുറിച്ച്‌ ആരോഗ്യവിദഗ്‌ധര്‍

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ സാധിക്കാതെ പോയ രോഹിത് ശര്‍മയ്‌ക്ക് മൂന്ന് ആഴ്‌ചയോളം വിശ്രമം വേണ്ടിവരുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ രോഹിത് ശര്‍മയ്‌ക്ക് തുടര്‍ന്നുള്ള ഐപിഎല്‍ മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന് ഉറപ്പായി. രണ്ടോ മൂന്നോ ആഴ്‌ച പൂര്‍ണ വിശ്രമം വേണമെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫിസിയോ തെറാപ്പിസ്റ്റ് നിതിന്‍ പട്ടേല്‍ പറയുന്നത്. വളരെ വിശമായ ഒരു മെഡിക്കല്‍ റിപ്പോര്‍ട്ട് ടീം സെലക്‌ടേഴ്‌സിനു മുന്നില്‍ നിതിന്‍ പട്ടേല്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിലാണ് രോഹിത് മൂന്ന് ആഴ്‌ചയോളം ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് […]

Continue Reading

ഐപി‌എല്ലില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി കഗിസോ റബാഡ

ഷാര്‍ജയില്‍ നടന്ന ഐ‌പി‌എല്‍ 2020 ലെ 23 ആം മത്സരത്തില്‍ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള രാജസ്ഥാന്‍ റോയല്‍‌സിനെ (ആര്‍‌ആര്‍) തോല്‍പ്പിച്ച ദില്ലി ക്യാപിറ്റല്‍സ് പോയിന്റ് നിലയില്‍ ഒന്നാമതെത്തി. കൂടാതെ ഈ മത്സരത്തിലൂടെ കഗിസോ റബാഡ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. കഴിഞ്ഞ 20 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ കുറഞ്ഞത് ഒരു വിക്കറ്റെങ്കിലും കഗിസോ റബാഡ സ്വന്തമാക്കിയാണ് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയാര്‍ന്ന രണ്ടാമത്തെ ബൗളറായി റബാഡ മാറി. ബ്രാവോ […]

Continue Reading

ചിലരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്ബളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണ്: ചെന്നൈക്കെതിരെ വിമര്‍ശനവുമായി സെവാഗ്

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ശക്തമായ വിമര്‍ശനം നടത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗ്. ചില ബാറ്റ്‌സ്മാന്‍മാരുടെ വിചാരം ഇത് കളിച്ചില്ലെങ്കിലും ശമ്ബളം കിട്ടുന്ന സര്‍ക്കാര്‍ ജോലിയെന്നാണെന്നായിരുന്നു സെവാഗ് പറഞ്ഞത്. ചെന്നൈക്ക് ഗ്ലൂക്കോസ് കൊടുക്കണമെന്ന് നേരത്തേ സെവാഗ് പറഞ്ഞിരുന്നു. കൊല്‍ക്കത്തയെ ജയിപ്പിക്കുവാന്‍വേണ്ടിയാണ് കേദാര്‍ ജാദവ് കളിച്ചതെന്നും അദ്ദേഹം തന്നെയാണ് കളിയിലെ മാന്‍ ഓഫ് ദ മാച്ച്‌ എന്നും സെവാഗ് പരിഹസിച്ചു. ക്രിക്ബസിനോട് പ്രതികരിക്കുകയായിരുന്നു സെവാഗ്. ഇത് ചേസ് ചെയ്യാവുന്ന സ്‌കോര്‍ ആയിരുന്നുവെന്നും എന്നാല്‍ ചെന്നൈ പന്തുകള്‍ […]

Continue Reading

നിക്കോളസ് പൂരന്‍ തന്നില്‍ ഭീതി പടര്‍ത്തി – ഡേവിഡ് വാര്‍ണര്‍

നിക്കോളസ് പൂരന്റെ പവര്‍ ഹിറ്റിംഗ് തന്നെ ടെന്‍ഷനിലാക്കിയെന്ന് സമ്മതിച്ച്‌ ഡേവിഡ് വാര്‍ണര്‍. നിക്കോളസ് പൂരനെക്കുറിച്ച്‌ തനിക്ക് എന്നും വലിയ മതിപ്പാണെന്നും ആ യുവതാരത്തിനൊപ്പം ബംഗ്ലാദേശില്‍ കളിക്കുവാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും താരത്തെ പുറത്താക്കുവാന്‍ താനെന്ത് ചെയ്യുമെന്ന് ഏറെ വേവലാതിപ്പെട്ടുവെന്നും സണ്‍റൈസേഴ്സ് നായകന്‍ വ്യക്തമാക്കി. റഷീദ് ഖാനെ പോലൊരു ലോകോത്തര ബൗളര്‍ ടീമിലുള്ളത് തനിക്ക് പലപ്പോഴും തുണയായിട്ടുണ്ടെന്നും. ഇത്തരം സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ താരം എന്നും ടീമിന് വിക്കറ്റുകള്‍ നേടി തന്നിട്ടുണ്ടെന്നും വാര്‍ണര്‍ വ്യക്തമാക്കി. ഇത്തരം വെല്ലുവിളികള്‍ ഏറെ ഇഷ്ടപ്പെടുന്ന […]

Continue Reading

കഴിഞ്ഞ സീസണിലെ വെടിക്കെട്ട് തുടക്കം സ്ഥിരമാക്കുവാന്‍ സാധിക്കാത്തതിന്റെ കാരണം വ്യക്തമാക്കി ജോണി ബൈര്‍സ്റ്റോ

ഐപിഎലില്‍ ഇന്നലെ ഈ സീസണിലെ തന്റെ മൂന്നാമത്തെ അര്‍ദ്ധ ശതകമാണ് ജോണി ബൈര്‍സ്റ്റോ നേടിയത്. താരം തന്റെ ശതകം പൂര്‍ത്തിയാക്കുമെന്ന തോന്നിപ്പിച്ച നിമിഷത്തിലാണ് 97 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ രവി ബിഷ്ണോയ് മടക്കിയയച്ചത്. സ്ഥിരതയാണ് പ്രധാനമെന്നും കഴിഞ്ഞ തവണ ഇന്ത്യയില്‍ നടത്തിയ പോലെയുള്ള വെടിക്കെട്ട് പ്രകടനങ്ങള്‍ സ്ഥിരമായി നടത്തുവാനാകാത്ത കാരണവും ബൈര്‍സ്റ്റോ വ്യക്തമാക്കി. ഇന്ത്യയിലെ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമാണ് യുഎഇയിലെ പിച്ചുകളെന്നും കാലാവസ്ഥയിലും വലിയ മാറ്റമാണുള്ളതെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. തന്റെ സ്ട്രൈക്കിംഗില്‍ താന്‍ തൃപ്തനാണെന്നും ബൈര്‍സ്റ്റോ വ്യക്തമാക്കി. […]

Continue Reading