പെരുങ്കിടവിള ജംഗ്ഷനില്‍ സി.കെ.ഹരീന്ദ്രന്‍ എം.എല്‍.എ യെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് പെരുങ്കിടവിളയില്‍ നാളെ സിപിഎം ഹര്‍ത്താല്‍.
ഇന്ന് ഉച്ചയ്ക്ക് പെരുങ്കിടവിളയിലുണ്ടായ കോണ്‍ഗ്രസ്സ് പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശിയിരുന്നു.
ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അതുവഴി വാഹനത്തില്‍ വരികയായിരുന്ന എം.എല്‍.എ യെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് .