ലോകത്തെ നടുക്കി വീണ്ടും യുഎസിൽ വെടിവെപ്പ്. രണ്ടാം ലോക യുദ്ധത്തിലുള്‍പ്പെടെ അമേരിക്കക്കുവേണ്ടി ആയുധമണിഞ്ഞ മുതിര്‍ന്ന മുന്‍ സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തിലെത്തിയാണ് പേരുവെളിപ്പെടുത്താത്ത ആക്രമി വെടിയുതിര്‍ത്തത്. മൂന്നുസ്ത്രീകളും തോക്കുധാരിയും കൊല്ലപ്പെട്ടു.
ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. യു.എസിലെ ഏറ്റവും വലിയ വൃദ്ധസദനങ്ങളിലൊന്നാണ് ആയിരത്തോളം അന്തേവാസികള്‍ പാര്‍ക്കുന്ന, കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി നാപ താഴ്വരയിലുള്ള കേന്ദ്രം. വെള്ളിയാഴ്ച രാവിലെ 10 ഒാടെ നടന്ന യാത്രയയപ്പ് പാര്‍ട്ടിയില്‍ പെങ്കടുക്കാനെന്ന പേരില്‍ എത്തിയ ആക്രമി നിരന്തരം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന്, പാര്‍ട്ടി നടന്ന ഹാളിലുണ്ടായിരുന്ന കൂടുതല്‍ പേരെയും പുറത്താക്കി മൂന്നുപേരെ ബന്ദിയാക്കി.
മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു. എട്ടുമണിക്കൂര്‍ നീണ്ട നീക്കത്തിനുശേഷം മുറിയില്‍ കടന്ന പൊലീസ് മൂന്നുസ്ത്രീകള്ക്കൊപ്പം ഇയാളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും വെടിവെച്ചുകൊന്ന ശേഷം ഇയാളും വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുന്‍ വിദ്യാര്‍ഥി േഫ്ലാറിഡയിെല സ്കൂളില്‍ നടത്തിയ വെടിവെപ്പില്‍ 17 പേര് മരിച്ച് ഒരു മാസത്തിനുള്ളില്‍ നടന്ന മറ്റൊരു വെടിവെപ്പ് ദുരന്തം യു.എസിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ആദ്യസംഭവത്തെതുടര്ന്ന്, േഫ്ലാറിഡ തോക്ക് നിയമങ്ങള്‍ കര്‍ശനമാക്കിയ അതേ ദിവസമാണ് കാലിഫോര്‍ണിയയിലെ വൃദ്ധസദനം ചോരയില്‍ കുതിര്‍ന്നത്.