45 ഇന ഭാവി പരിപാടികള്‍ക്കാണ് സി.പി.എം സംസ്ഥാന സമ്മേളനം രൂപം നല്‍കിയതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്തവര്‍ക്ക് ഇൗവര്‍ഷം 2,000 വീടുകള്‍ നിര്‍മിച്ച് നല്‍കാനും സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളെ മികവിെന്റ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതി ഏറ്റെടുക്കാനും സി.പി.എം സംസ്ഥാന സമ്മേളനം തീരുമാനിച്ചു. 209 ആശുപത്രികളുടെ വികസനം, 2,000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ ഏറ്റെടുക്കുക തുടങ്ങിയ പദ്ധതികളും നടപ്പാക്കും. സര്‍ക്കാറിന് ദിശാബോധം നല്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ജനപിന്തുണ ആര്‍ജ്ജിക്കുന്ന പദ്ധതികള്‍ ഏറ്റെടുക്കാനും ജനപങ്കാളിത്തത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കാനും സി.പി.എം സമ്മേളനം തീരുമാനിച്ചത്. സമ്ബൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം പോലുള്ള പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെ വിജയം കണ്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഭൂരഹിതര്‍ക്ക് ഭൂമിയും വീടും പദ്ധതി ജനകീയപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സമ്മേളനം തീരുമാനിച്ചത്. അതിെന്റ അടിസ്ഥാനത്തില്‍ ഒരു ലോക്കല്‍കമ്മിറ്റിക്ക് കീഴില്‍ ഒരു വീട് എന്ന നിലക്ക് 2,000 വീടുകള്‍ ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മിച്ച് നല്‍കും.ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളും തോടുകളും വൃത്തിയാക്കാന്‍ 2,000 കേന്ദ്രങ്ങള്‍ ഏറ്റെടുക്കും. ഒരു ജില്ലയില്‍ ഒരു പുഴ വൃത്തിയാക്കും. ജൈവ, സംയോജിത കൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ലോക്കല്‍ കമ്മിറ്റികള്‍ ഏറ്റെടുക്കും. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളും മികവിെന്റ കേന്ദ്രമാക്കുന്ന പദ്ധതി ഏറ്റെടുക്കും. ഒരു ഏരിയയില്‍ നിന്നും ഒരു ആശുപത്രി എന്ന നിലക്ക് 209 ആശുപത്രികളുടെ വികസനം ഏറ്റെടുക്കും. 2,000 സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ ഏറ്റെടുക്കും. കിടപ്പുരോഗികളെ പരിചരിക്കുന്നതിനായി ഒരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്നും പത്ത് പേരെ വീതം ഉള്‍പ്പെടുത്തി 20,000 വളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കും.വര്‍ഗീയതക്കെതിരായി സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം എന്ന പുസ്തകത്തിെന്റ ശേഷിക്കുന്ന വാല്യങ്ങള്‍ ഇൗവര്‍ഷം പ്രസിദ്ധീകരിക്കും. ഇ.എം.എസ് അക്കാദമി അനൗപചാരിക സര്‍വകലാശാലയാക്കി മാറ്റും. ട്രാന്‍സ് ജെന്ഡേഴ്സിെന്റ പ്രശ്നങ്ങള്‍ ഏറ്റെടുക്കും. യുവാക്കള്‍ക്കായി പി.എസ്.സി പരീക്ഷ ഉള്‍പ്പെടെയുള്ളവക്കായി പരിശീലനം നല്‍കുന്നതിനായി വിദഗ്ധരെ പെങ്കടുപ്പിച്ച് എല്ലാ ജില്ലകളിലും പരിശീലന കോഴ്സുകള്‍ സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പല വീടുകളുമായി ബന്ധപ്പെടാന്‍ സഖാക്കള്‍ക്ക് സാധിക്കാത്തതിനാല്‍ ആറ് മാസത്തിലൊരിക്കല്‍ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കും.