ഹെലികോപ്റ്റര്‍ യാത്രയ്ക്ക് എട്ട് ലക്ഷം രൂപ; വിവാദത്തിൽ നിന്നും തലയൂരി മുഖ്യമന്ത്രി

home-slider kerala ldf politics

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചെലവായ തുക എട്ട് ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ഈടാക്കാന്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തലസ്ഥാനത്തെത്താന്‍ മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ ഉപയോഗിച്ചതിന്‍റെ തുക ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുന്ന വാര്‍ത്ത പുറത്താവുകയും വിവാദമാവുകയും ചെയ്തതോടെയാണ് നടപടി.മുഖ്യമന്ത്രിയുടേത് പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതിന് സമാന നടപടിയായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചിരുന്നു

എന്നാല്‍ തുക ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. വാര്‍ത്ത പുറത്തുവന്നയുടന്‍ റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച്‌ കുര്യന് ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കി.
ഡി​സം​ബ​ർ 26നു ​തൃ​ശൂ​രി​ലെ പാ​ർ​ട്ടി​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും അ​വി​ടെ​നി​ന്നു തി​രി​ച്ചു പാ​ർ​ട്ടി സ​മ്മേ​ള​ന വേ​ദി​യി​ലേ​ക്കു​മു​ള്ള ഹെ​ലി​കോ​പ്റ്റ​ർ യാ​ത്ര​യ്ക്കു ചെ​ല​വാ​യ പ​ണം ദു​ര​ന്ത​നി​വാ​ര​ണ ഫ​ണ്ടി​ൽ​നി​ന്ന് വ​ക മാ​റ്റാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. റ​വ​ന്യൂ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എം. കു​ര്യ​നാ​ണ് പ​ണം ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ട്ടു ല​ക്ഷം രൂ​പ​യാ​ണു മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യ്ക്കു ചെ​ല​വാ​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *