ഐഎസ്‌എലില്‍നിന്നും പുറത്തായ ബ്ലാസ്റ്റേഴ്സിനു സൂപ്പര്‍ കപ്പ് മോഹങ്ങള്‍ നല്‍കി ചെന്നൈയ്ന്‍ എഫ്സി. ലീഗിലെ അവസാന മത്സരത്തില്‍ മുംബൈ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനു ചെന്നൈയ്ന്‍ വീഴ്ത്തിയതോടെ ബ്ലാസ്റ്റേഴ്സിനു സൂപ്പര്‍ കപ്പിലേക്കു നേരിട്ടു പ്രവേശനം ഒരുങ്ങി.
രണ്ടാം പകുതിയിലെ 67-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് ചെന്നൈയ്നു വിജയ ഗോള്‍ സമ്മാനിച്ചത്.
ഐഎസ്‌എലിലെ ആറാം സ്ഥാനക്കാരായി ബ്ലാസ്റ്റേഴ്സിനു സൂപ്പര്‍ കപ്പ് കളിക്കാം. ജയത്തോടെ ചെന്നൈയ്ന്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹരായി.18 മത്സരങ്ങളില്‍ നിന്നായി 32 പോയന്റാണ് ചെന്നൈയിന് സീസണില്‍ ഉള്ളത്. മൂന്നാം സ്ഥാനക്കാര്‍ക്കെതിരായാകും ചെന്നൈയിന്‍ സെമി കളിക്കുക.
“ജയിക്കാനായി പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരാധകരുടെ കാര്യത്തില്‍ തനിക്ക് സങ്കടമുണ്ടെന്നും ജിങ്കന്‍ പറയുകയുണ്ടായി. സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനായി നന്നായി ഒരുങ്ങണം. കപ്പെടുക്കാനാകും എന്നുതന്നെയാണ് പ്രതീക്ഷ” യോഗ്യത ലഭിക്കുന്നതിന് മുന്നേ ജിംഗാൻറെ വാക്കുകൾ .