കേരളത്തിൽ ഏറെ കോളിളക്കം സൃഷ്‌ടിച്ച ഹാദിയ കേസ് സുപ്രീം കോടതി തീർപ്പാക്കിയതോടെ ഹദിയയും ഭർത്താവും ഇന്ന് കേരളത്തിലെത്തും , വിവാഹം ശരി വെച്ച സുപ്രീം കോടതി വിധി വന്നതിന് ശേഷം ഹാദിയ ഷെഫിന്‍ ജഹാനൊപ്പം ഇന്ന് വൈകിട്ട് മലപ്പുറത്തേയ്ക്ക് തിരിച്ചു. ഇന്ന് സേലത്തെ കോളജിലെത്തിയ ഷെഫിന്‍ പ്രിന്‍സിപ്പളിനെ കണ്ടു അനുമതി വാങ്ങിയ ശേഷമാണ് ഹോസ്റ്റലിലെത്തി ഹാദിയയെയും കൂട്ടി കേരളത്തിലേക്ക് തിരിച്ചത്. ഇന്ന് രാത്രിയോടെ ഇവര്‍ കേരളത്തിലെത്തുമെന്നാണ് സൂചന. നാളെ മലപ്പുറത്തുവെച്ച് മാധ്യമങ്ങളെ കണ്ടേക്കുമെന്നും വിവരമുണ്ട്. കുറച്ചുദിവസം അവധിയെടുത്ത് നാട്ടില്‍ താമസിച്ചതിന് ശേഷം തുടര്‍പഠനത്തിനായി തിരികെ എത്തുമെന്ന് ഹാദിയ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
