;
ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി ചർച്ചനടത്തിയതിനു ശേഷം ബസ് സമരം പിൻവലിച്ചു ; വിദ്യാർത്ഥികളുടെ നിരക്ക് ഇപ്പോൾ വർധിപ്പിക്കില്ലയെന്നും പിന്നീട് അത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞുവെന്നും ജനങ്ങളുടെ ബുദ്ധിമുട്ടു കണക്കിലെടുത്താണ് സമരം പിന് വലിക്കുന്നതെന്നും ബസ്സുടമകൾ അറിയിച്ചു ;
നേരത്തെ പുതുതായി വർധിപ്പിച്ച നിരക്കുകൾ ഇങ്ങനെ ;
ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറിേന്റത് 10 രൂപയില്‍നിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പര്‍ ഫാസ്റ്റ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്സ് നിരക്ക് 20ല്‍നിന്ന് 22 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ല്‍നിന്ന് 44 ആയും വോള്‍വോ നിരക്ക് 40ല്‍നിന്ന് 45 ആയും ഉയർത്തിയിരുന്നു
കിലോമീറ്റര്‍ ചാര്‍ജിലും നേരിയ വര്‍ധനയുണ്ടാകും. ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്റ്റിന് 68 പൈസയില്‍നിന്ന് 75 പൈസയാകും. സൂപ്പര്‍ ഫാസ്റ്റിന് 77 പൈസയില്‍നിന്ന് 85 പൈസയായും സൂപ്പര്‍ ഡീലക്സിന് 90 പൈസയില്‍നിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകള്‍ക്ക് 1.10 രൂപയില്‍നിന്ന് 1.20 രൂപയായും വോള്‍വോക്ക് 1.30ല്‍നിന്ന് 1.45 രൂപയായുമാകും ഉയരുക. . 2014ലാണ് അവസാനമായി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്.