സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗൈരേജില്‍ തള്ളി; വീഡിയോ വൈറൽ കാണാം

cricket home-slider sports

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ പന്തില്‍ കൃത്യമം കാണിച്ച്‌ ലോകത്തിന് മുന്നില്‍ നാണംകെട്ട സ്റ്റീവ് സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് പിതാവ് ഗൈരേജില്‍ തള്ളി. ക്രിക്കറ്റ് ഇല്ലാതെയും മകന് ജീവിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്‌തു.സംഭവിച്ച കാര്യങ്ങളില്‍ വേദനയുണ്ട് എന്നാല്‍ എല്ലാവരും കൂടി കുറ്റപ്പെടുത്തുമ്ബോള്‍ മകന്‍ തകര്‍ന്ന് പോകുന്നത് കാണാന്‍ തനിക്ക് പറ്റില്ല. താന്‍ മകനൊപ്പമാണ് നില്‍ക്കുന്നതെന്നും സ്‌മിത്തിന്റെ പിതാവ് വ്യക്തമാക്കി. സ്മിത്തിന്റെ ക്രിക്കറ്റ് കിറ്റ് ഗാരേജില്‍ കൊണ്ടു തള്ളുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

പന്ത് ചുരുണ്ടല്‍ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തം തനിക്കാണെന്ന് സ്‌മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കണ്ണീരോടെ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ സ്‌മിത്തിനെ പിന്താങ്ങിയത് പിതാവ് മാത്രമായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *