കരളേ എന്റെ കരളിന്റെ കരളേ…. എന്ന സോങ്ങിനാണ് അമ്മച്ചി ഉഗ്രൻ പ്രകടനം കാഴ്ച്ചവെച്ചത് . അറിയപ്പെടാത്ത പലരുടെയും കഴിവുകള്‍ ഇന്ന് ലോകം കാണുന്നതിനുള്ള വേദിയായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
അഭിനയമായാലും പാട്ടായാലും മറ്റ് ഏത് തരത്തിലുള്ള കഴിവുകളായാലും ഒരു വീഡിയോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയേ വേണ്ടൂ സംഭവം ആളുകള്‍ക്ക് ഇഷ്ടപ്പെട്ടാല്‍ താരമാവാം. ഭാഗ്യമുണ്ടെങ്കില്‍ സിനിമയിലും കയറിക്കൂടാം.
ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ കിടിലന്‍ ഡാന്‍സാണ് അമ്മച്ചി അവതരിപ്പിച്ചിരിക്കുന്നത് . ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കരളേ എന്റെ കരളിന്റെ കരളേ എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്.