ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് കാണാതെ കേരളബ്ലാസ്റ്റേഴ്സ് പുറത്തായതോടെ ആരാധക സമൂഹം വൻ വിമർശനമാണ് അഴിച്ചുവിടുന്നത് . സൂപ്പര്‍ കപ്പില്‍ നമ്മള്‍ കപ്പടിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍. എങ്കിലും ശുഭപ്രതീക്ഷ വിടാതെ അടുത്ത സൂപ്പർ കപ്പിനായി പോരാടാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് , കേരളം ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്തോഷ് ജിംഗാൻറെ വാക്കുകളിലൂടെ ,
മൂന്ന് പോയിന്റ് നേടി ആരാധകര്‍ നല്‍കുന്ന പിന്തുണയ്ക്ക് തിരിച്ചെന്തെങ്കിലും നല്‍കാനാണ് ഞങ്ങള്‍ ബെംഗളൂരുവിലെത്തിയത്. ജയിക്കാനായി പരിശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരാധകരുടെ കാര്യത്തില്‍ തനിക്ക് സങ്കടമുണ്ടെന്നും ജിങ്കന്‍ പറയുകയുണ്ടായി. സൂപ്പര്‍ കപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്നാണ് പ്രതീക്ഷ. അതിനായി നന്നായി ഒരുങ്ങണം. കപ്പെടുക്കാനാകും എന്നുതന്നെയാണ് പ്രതീക്ഷയെന്നും ജിങ്കന്‍ വ്യക്തമാക്കി.
നിര്‍ണായക മത്സരങ്ങളില്‍ തുറന്ന അവസരങ്ങള്‍ ലഭിച്ചിട്ടു പോലും ഗോളടിക്കാത്ത താരങ്ങളെ എന്തിനായിരുന്നു എന്നാണ് ആരാധകരുടെ ചോദ്യം.