മോഹന്‍ലാല്‍ വീണ്ടും മിനിസ്‌ക്രീനിലേക്കെത്തുന്നു. ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പിലാണ് അവതാരകനായി മോഹന്‍ ലാല്‍ എത്തുന്നത്. ഏഷ്യാനെറ്റാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കൊച്ചിയില്‍ വച്ചാണ് പരിപാടിയുടെ ഷൂട്ടിംഗുകള്‍ നടക്കുക.
ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോകളില്‍ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ മികച്ച് അഭിപ്രായം നേടിക്കൊണ്ട് മുന്നേറുന്ന പരിപാടിയാണ്. മലയാളത്തിലും ഉടന്‍ പരിപാടി ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും എപ്പോഴാണെന്നോ ഏത് ചാനലാണ് സംപ്രേഷണം ചെയ്യുന്നതെന്നോ ഇതുവരെ വ്യക്തത നല്‍കിയിട്ടില്ലായിരുന്നു.
നൂറു ദിവസം മത്സരാര്‍ത്ഥികള്‍ ഒരുമിച്ച് താമസിക്കുകയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയിയെ നിശ്ചയിക്കുകുയും ചെയ്യുക എന്നതാണ് ബിഗ് ബോസിന്റെ മാതൃക. ഒരു സംഘം സെലിബ്രിറ്റികളെ പുറം ലോകവുമായി ബന്ധമില്ലാതെ ഒരു വീട്ടില്‍ കുറച്ച് നാളത്തേക്ക് പാര്‍പ്പിക്കുന്നതാണ് പരിപാടി. മാര്‍ക്കുകളുടെയും വിലയിരുത്തലുകളഉടെയും അടിസ്ഥാനത്തില്‍ മത്സരാര്‍ത്ഥികളില്‍ ഓരോരുത്തരായി ഓരോ ആഴ്ചയും പുറത്താകും. അവസാനം ബാക്കിയാകുന്നയാള്‍ വിജയിയാകും. ഇത്രയേറെ ജനശ്രദ്ധയാകര്‍ഷിച്ചിട്ടുള്ള പരിപടിയുടെ മലയാളം പതിപ്പ് വരുമ്ബോള്‍ ആരൊക്കെയായിരിക്കും മത്സരാര്‍ത്ഥികളാവുക എന്ന ആകാംഷയിലാണ് പ്രേക്ഷകര്‍.
ഏറ്റവും മികച്ച ജനപ്രിയ പരിപാടി എന്ന ഖ്യാതി ഉള്ളതിനാലാണ് മോഹന്‍ലാലിനെപ്പോലൊരു സൂപ്പര്‍താരത്തെ തന്നെ മലയാളം പതിപ്പിന്റെ അവതാരകനായി അധികൃതര്‍ കണ്ടെത്താന്‍ കാരണം. കമല്‍ഹാസനായിരുന്നു തമിഴില്‍ ബിഗ് ബോസ് അവതരിപ്പിച്ചത്. സൂപ്പര്‍ താരം സല്‍മാന്‍ ഖാനാണ് ഹിന്ദി പതിപ്പിന്റെ അവതാരകന്‍. തെലുങ്കില്‍ സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറാണ് അവതാരകന്‍.