സുഹൈബ് വധം: തലസ്ഥാനത്ത് സംഘട്ടനം

home-slider kerala politics

തിരുവനന്തപുരം: ( 26.02.2018) സുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത് സംഘർഷത്തിലേക്ക്. മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.തുടർന്ന് പ്രവര്‍ത്തകരെ പിരിച്ച്‌ വിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു . സുഹൈബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച് .

Leave a Reply

Your email address will not be published. Required fields are marked *