ന്യൂഡൽഹി: ഹാദിയയുടെ വിവാഹത്തിൽ തെറ്റില്ല എന്ന് സുപ്രീം കോടതി. ഒരാളുടെ വിവാഹത്തിൽ ഇടപെടാൻ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹത്തിൽ അന്വേഷണം നടത്താൻ ഒരു ഏജൻസിക്കും സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിവാഹിതയായ പെൺകുട്ടി തന്നെ തന്‍റെ നിലപാട് വ്യക്തമാക്കുമ്പോൾ
കോടതിക്ക് അതിൽ ഇടപെടാൻ കഴിയില്ല എന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി മാത്രം പരിഗണിച്ച് വിവാഹം റദ്ദാക്കാനാകില്ലെന്നും കൊഡതി പറഞ്ഞു.
വിവാഹവും അന്വേഷണവും രണ്ടായി തന്നെ പരിഗണിക്കുമെന്നും കേസ് ഫെബ്രുവരി 22ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
കോടതി നിലപാടിനോട് യോജിക്കാനാകില്ല എന്നു ഹാദിയയുടെ പിതാവ് പ്രതികരിച്ചു. . തന്‍റെ മകള്‍ക്ക് നാളെ എന്തുസംഭവിക്കുമെന്ന് അറിയില്ലെന്നും അതിൽ തനിക്കു ഭയമുണ്ട് എന്നും അശോകൻ അഭിപ്രായപ്പെട്ടു..