മദ്യപാനികൾക്ക് ഇതാ ഒരു സന്തോഷവാർത്ത . കേരളത്തില്‍ നിലവില്‍ 500 ലധികം കള്ളുഷാപ്പുകളാണ് പൂട്ടികിടക്കുന്നത്. ഇതൊക്കെ ഉടൻ തുറന്നു പ്രവർത്തിക്കുന്നതാണ്.
ഹൈവേകളിലെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാമെന്ന് സുപ്രിം കോടതി പ്രഖ്യാപിച്ചു . പഞ്ചായത്തുകളില്‍ മദ്യശാലനിരോധനത്തില്‍ ഇളവ് നല്‍കാമെന്ന വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്ന് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ മദ്യശാലകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ വിധിയില്‍ നേരത്തെ സുപ്രിം കോടതി ഇളവ് വരുത്തിയിരുന്നു. ഈ ഇളവ് കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നാണ് സുപ്രിം കോടതി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. പഞ്ചായത്തുകളിലെ നഗരമേഖലകളില്‍ മദ്യശാലകള്‍ക്ക് ഇളവ് നല്‍കാമെന്ന വിധിയാണ് കള്ളുഷാപ്പുകള്‍ക്ക് ബാധകമാവുക.
നഗരപരിധി ഏതാണെന്നതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്നുള്ള മുന്‍പത്തെ വിധി കള്ളുഷാപ്പുകള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി. ഏതൊക്കെ കള്ളുഷാപ്പുകള്‍ തുറക്കാമെന്നത് സര്‍ക്കാരിന് തീരുമാനിക്കാം
