ചെങ്ങന്നൂര്‍: ആര്‍.എസ്.എസിന്റെ ശത്രുക്കൾ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണെന്നും ,
സി.പി.എം പ്രവര്‍ത്തകരെ പ്രകോപിപ്പിക്കലാണ് തങ്ങൾക്കെതിരെയുള്ള വാർത്തകളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു . പല ഭാഗത്ത് നിന്നും ശ്രമം നടക്കുമെന്നും എന്നാല്‍ ആരും ഇത്തരം പ്രകോപനത്തില്‍ കുടുങ്ങരുതെന്നും ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി .
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ രാജ്യത്തെ വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരേ വേഗത്തില്‍ ചിന്തിച്ച് തുടങ്ങി എന്നതിനുള്ള തെളിവാണെന്നും ,രാജ്യത്ത് എന്‍.ഡി.എയുടെ തകര്‍ച്ച വേഗത്തിലാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്നും മുഖ്യമന്തി അഭിപ്രായപ്പെട്ടു.
‘മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളുമാണ് ആര്‍.എസ്.എസിന്റെ മുഖ്യ ശത്രുക്കൾ. ഇത്തരക്കാര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരാണ് ബി.ജെ.പി ഭരിക്കുന്നത്
ദളിതര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയുമുള്ള അക്രമങ്ങള്‍ ഇതില്‍ നിന്നുണ്ടാവുന്നതാണ്’,ആര്‍.എസ്.എസ് ദളിതനെ മനുഷ്യരായി കാണുന്നില്ല. മറിച്ച് ശൂദ്രനായാണ് കാണുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിതര്‍ക്കെതിരേയും ന്യൂനപക്ഷങ്ങള്‍ക്കെതിരേയും അക്രമങ്ങള്‍ അഴിഞ്ഞാടുകയാണ്. ഇതിന് പോം വഴി എന്‍.ഡി.എ സര്‍ക്കാരിനെ തിരിച്ചിറക്കുക എന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് ബിജെപിയുടെ നിലപാടിന് അനുകൂലമായാണ് നിൽക്കുന്നതെന്നും , രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് പിന്നിലെല്ലാം കോണ്‍ഗ്രസിന്റെ സ്വാധീനമുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു …….