സാമുഹികമാദ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിനോപ്പമുള്ള ഒവൈസ് ഷായുടെ ട്വീറ്റ്

kerala movies

മോഹൻലാലിന്റെ പുത്തൻലുക്കിലുള്ള ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.  മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിനുവേണ്ടി മുംബൈയിൽ ഷൂട്ടിങ് ആരംഭിച്ച ലൊകേഷനില്‍ നിന്നുമാണ് മോഹന്‍ലാലിന്‍റെ പുതിയ ലുക്ക്‌ പുറത്തായത്.

എന്നാൽ മോഹൻലാലിനൊപ്പം നിൽക്കുന്ന ആളെ പ്രേക്ഷകർക്ക് പെട്ടന്ന് പിടികിട്ടിയില്ല.മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഒവൈസ് ഷായാണ് കക്ഷി.

മോഹൻലാലിനെ പരിചയപ്പെടാൻ സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.‘മോഹൻലാലിനെക്കുറിച്ച് ഒരുപാട് കേട്ടിരിക്കുന്നു. നേരിട്ട് കാണാൻ അവസരം ഉണ്ടാക്കിയ കിച്ചാ സുദീപിന് നന്ദി’ എന്നായിരുന്നു ഒവൈസ് ഷാ ട്വീറ്റ്.

ട്വീറ്റിന് ഹാഷ്ടാഗ് ആയി ലെജൻഡ്, ഹംബിൾ എന്നീ വാക്കുകളും അദ്ദേഹം ഉപയോഗിച്ചിരുന്നു. എന്നാൽ സിനിമയുടെ ഭാഗമായല്ല ഒവൈസ് ഷാ മോഹൻലാലിനെ സന്ദർശിച്ചത്. വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *