സന്തോഷ് ട്രോഫി കിരീടത്തിനും കേരളത്തിനും ഇടയില്‍ ഇനി ബംഗാള്‍ മാത്രം. ഇന്ന് നടന്ന സെമിയില്‍ നോര്‍ത്ത് ഈസ്റ്റ് ശക്തികളായ മിസോറോമാനിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനലികേക്ക് കടന്നത് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കേരളത്തിന്റെ വിജയം. കോഴിക്കോട് യൂണിവേഴ്സിറ്റി താരം അഫ്ദാലാണ് കേരളത്തിന്റെ വിജയ ഗോള്‍ നേടിയത്.
ഒപ്പത്തിനൊപ്പം ഇരുടീമുകളും പൊരുതിയ മത്സരത്തില്‍ 54ആം മിനുട്ടിലാണ് ഗോള്‍ പിറന്നത്. ജിതിന്‍ എം എസിന്റെ സോളോ റണിന് ഒടുവില്‍ പിറന്ന അവസരം രാഹുല്‍ വലയിലേക്ക് തൊടുത്തെങ്കിലും മിസോറാം ഡിഫന്‍സ് ലൈനില്‍ തട്ടി മടങ്ങുക ആയിരുന്നു. ആ പന്ത് റീബൗണ്ടിലൂടെ വലയില്‍ എത്തിച്ചാണ് അഫ്ദാല്‍ കേരളത്തിന് ഫൈനലിലേക്കുള്ള വഴി തെളിച്ചത്.
ആതിഥേയരായ ബംഗാളിനെയാകും കേരളം ഫൈനലില്‍ നേരിടുക. കര്‍ണാടകയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ബംഗാള്‍ ഫൈനലിലേക്ക് കടന്നത്. ജിതിന്‍ മുര്‍മുവും തിര്‍തങ്കര്‍ സര്‍കാരുമാണ് ബംഗാളിന്റെ വിജയ ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കേരളം ജയിച്ചിരുന്നു. 2005ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ബംഗാള്‍ നിലവിലെ ചാമ്ബ്യന്മാരാണ്.