സംസ്ഥാനത്ത് പുതിയ ബസ് ചാര്‍ജ് നിരക്കുകൾ ഇങ്ങനെ; സാധാരണക്കാർക്ക് താങ്ങുമോ ? നിരക്കുകൾ എങ്ങനെ? നമുക്ക് നോക്കാം

home-slider kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വർധിച്ചേക്കും പുതിയ നിരക്കുകൾ ഇങ്ങനെ . ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് ഏഴില്‍നിന്ന് എട്ട്​ രൂപയായും ഫാസ്​റ്റ്​ പാസഞ്ചറി​​േന്‍റത്​ 10 രൂപയില്‍നിന്ന് 11 ആയും എക്സിക്യൂട്ടിവ്, സൂപ്പര്‍ ഫാസ്​റ്റ്​ നിരക്ക് 13ല്‍നിന്ന് 15 രൂപയായും സൂപ്പര്‍ ഡീലക്സ് നിരക്ക് 20ല്‍നിന്ന് 22 രൂപയായും ഹൈടെക്, ലക്ഷ്വറി ബസുകളുടെ നിരക്ക് 40ല്‍നിന്ന് 44 ആയും വോള്‍വോ നിരക്ക് 40ല്‍നിന്ന് 45 ആയും ഉയര്‍ത്താനാണ്​ ധാരണ. ബുധനാഴ്​ച ചേരുന്ന മന്ത്രിസഭയോഗം നിരക്ക്​ വര്‍ധനയില്‍ തീരുമാനമെടുത്തേക്കും.

ചൊവ്വാഴ്​ച ചേര്‍ന്ന ഇടതുമുന്നണി യോഗം അംഗീകരിച്ച കരട് ശിപാര്‍ശ പ്രകാരം കിലോമീറ്റര്‍ ചാര്‍ജിലും നേരിയ വര്‍ധനയുണ്ടാകും. ഓര്‍ഡിനറി ബസിന് കിലോമീറ്ററിന് 64 പൈസ 70 പൈസയാകും. സിറ്റി ഫാസ്​റ്റിന് 68 പൈസയില്‍നിന്ന് 75 പൈസയാകും. സൂപ്പര്‍ ഫാസ്​റ്റിന് 77 പൈസയില്‍നിന്ന് 85 പൈസയായും സൂപ്പര്‍ ഡീലക്സിന് 90 പൈസയില്‍നിന്ന് ഒരു രൂപയായും ഹൈടെക്- ലക്ഷ്വറി ബസുകള്‍ക്ക് 1.10 രൂപയില്‍നിന്ന് 1.20 രൂപയായും വോള്‍വോക്ക്​ 1.30ല്‍നിന്ന് 1.45 രൂപയായുമാകും ഉയരുക. വിദ്യാര്‍ഥികളുടെ യാത്ര നിരക്ക്​ വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ്​ ​എല്‍.ഡി.എഫ്​ തീരുമാനം. എന്നാല്‍, വിദ്യാര്‍ഥികളുടെ നിരക്കിലും വര്‍ധന വന്നേക്കും. 2014ലാണ് അവസാനമായി ബസ്ചാര്‍ജ് വര്‍ധിപ്പിച്ചത്.

മിനിമം നിരക്ക്​ 10 രൂപയാക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്​ നീങ്ങുന്ന സാഹചര്യവും കെ.എസ്​.ആര്‍.ടി.സിയുടെ പ്രതിസന്ധിയും പരിഗണിച്ചാണ്​ നിരക്ക്​ വര്‍ധനക്ക്​ മ​ുന്നണി അംഗീകാരം നല്‍കിയത്​. ശിപാര്‍ശയുടെ വിശദാംശങ്ങള്‍ മന്ത്രി എ.കെ. ശശീന്ദ്രനാണ്​ മുന്നണി യോഗത്തില്‍ അവതരിപ്പിച്ചത്​. ജസ്​റ്റിസ്​ രാമചന്ദ്രന്‍ കമീഷന്‍ ശിപാര്‍ശകളും മന്ത്രി വിവരിച്ചു. മുക്കാല്‍ മണിക്കൂര്‍ നീണ്ട യോഗം ബസ്​ചാര്‍ജ്​ വര്‍ധനയെന്ന ഒറ്റ അജണ്ട മാത്രമേ ചര്‍ച്ച ചെയ്തുള്ളൂവെന്ന്​ മുന്നണി വൃത്തങ്ങള്‍ പറഞ്ഞു. യോഗം ആരംഭിച്ചശേഷമാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയത്. സ്വകാര്യ ബസുടമകള്‍ മുന്നോട്ട്​ ​െവച്ച മിനിമം നിരക്ക്​ 10 രൂപയെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ്​ യോഗത്തിലുണ്ടായത്​. ജനങ്ങളുടെ മേല്‍ അധികഭാരം പാടില്ലെന്നും മുന്നണി നേതൃത്വം അഭിപ്രായപ്പെട്ടു.

നേരത്തേ നിരക്ക്​ വര്‍ധന ആവശ്യപ്പെട്ട്​ സമരരംഗത്തേക്കിറങ്ങാന്‍ തീരുമാനിച്ച ബസുടമകളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ അവര്‍ നിരക്ക്​ വര്‍ധന ആവശ്യപ്പെട്ടിരുന്നു. നിരക്ക്​ വര്‍ധിപ്പിക്കേണ്ട സാഹചര്യമാ​െണന്ന്​ മുഖ്യമന്ത്രി നിയമസഭയിലുള്‍പ്പെടെ വ്യക്തമാക്കുകയും ചെയ്​തിരുന്നു. ആ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ്​ നിരക്കില്‍ നേരിയ വര്‍ധന വരുത്താന്‍ എല്‍.ഡി.എഫ്​ ശിപാര്‍ശ ​െചയ്​തത്​.

Leave a Reply

Your email address will not be published. Required fields are marked *