യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. സിഐടിയു പ്രവര്‍ത്തകന്‍ ബൈജു, ദീപ്ചന്ത് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ് ദീപ്ചന്ത്. കൊലയ്ക്ക് ശേഷം ആയുധം ഒളിപ്പിച്ച ആളാണ് ബൈജു. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം പതിനൊന്നായി. കൊലയ്ക്ക് ഉപയോഗിച്ച ഒരു ആയുധവും പോലീസ് കണ്ടെത്തി.
