ഷുഹൈബ് വധം:”യഥാര്‍ഥ പ്രതികള്‍ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്ക് പങ്കുണ്ട്” ഷുഹൈബിന്റെ പിതാവ് മുഹമ്മദ്.

home-slider kerala politics

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണത്തിന് തയാറല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് ഷുഹൈബിന്റെ സഹോദരി ശര്‍മിള. ”ഞങ്ങളുടെ അനിയനോട് ആരാണ് ഇത് ചെയ്യിച്ചതെന്ന് കണ്ടെത്തണം.. എന്തിനിത് ചെയ്തുവെന്നും ഞങ്ങൾക്ക് അറിയണം… ”വീട്ടിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞുകൊണ്ട് ശര്‍മിള പറഞ്ഞ വാക്കുകളാണ് ഇത്.
യഥാര്‍ഥ പ്രതികള്‍ പാര്‍ട്ടിക്കാരാണ്. പാര്‍ട്ടിക്ക് പങ്കുണ്ട്. അതിനാലാണ് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ ഭയക്കുന്നതെന്ന് ഷുഹൈബിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.
ഞങ്ങളുടെ കുഞ്ഞുകുട്ടികളെ ഇട്ടേച്ച്‌ ഈ നിമിഷം മുതല്‍ നിരാഹാരത്തിന് തയാറാണെന്നും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഒന്നടങ്കം എവിടെയും ചെന്നിരിക്കാം എന്നും ശർമിള പറഞ്ഞു . സിബിഐ അന്വേഷണമില്ലെങ്കില്‍ ഞങ്ങള്‍ ജീവിച്ചിരിക്കില്ല എന്നും ശര്‍മിള പറഞ്ഞു . .അറുകൊലയില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന് കണ്ടെത്തണം. ഷുഹൈബിനെ ഇല്ലാതാക്കാന്‍ തീരുമാനിച്ച ഗൂഢസംഘം ആരാണെന്ന് ഞങ്ങൾക്ക് അറിയണം.

അവരോട് എന്റെ മോന്‍ എന്തുദ്രോഹമാണ് ചെയ്തതെന്ന് അറിയണം. ഞങ്ങള്‍ക്കുണ്ടായ ദുരന്തം കണ്ണൂരില്‍ ഇനിയൊരു കുടുംബത്തിനും ഉണ്ടാവ തിരിക്കെട്ടെ എന്നും ആ പിതാവ് പറഞ്ഞു . പിടിയിലായവര്‍ക്ക് എന്റെ മകനുമായി ഒരു പ്രശ്നവുമില്ല. അവരാണ് എന്റെ മകനെ കൊന്നതെങ്കില്‍ കൊല്ലിച്ചവര്‍ വേറെയാണ് . അവരെയാണ് ഞങൾ കണ്ടെത്താൻ ആവശ്യപ്പെടുന്നത് . ഇത്രയും ദിവസമായിട്ടും സര്‍ക്കാറില്‍നിന്ന് ആരും വന്നില്ല. നാടൊന്നാകെ ഞങ്ങളോടൊപ്പം നിന്നു.

Leave a Reply

Your email address will not be published. Required fields are marked *