ഷുഹൈബ് കൊലപാതകം: കെ സുധാകരന്റെ നിരാഹാര സമരത്തിന് ശക്തമായ പിന്തുണ.

home-slider kerala politics

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ നിരാഹാരനടത്തുന്ന സമരത്തിനുള്ള പിന്തുണ ശക്തമാവുന്നു . കൊലപാതകവുമായി ബന്ധപ്പെട്ട് ഡിസിസിയും യൂത്ത് കോണ്‍ഗ്രസും കെഎസ്യുവും സമരം സംഘടിപ്പിച്ചതിനു പിന്നാലെയാണ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ നിരാഹാര സമരം ആരംഭിച്ചത്. തുടക്കത്തില്‍ 48 മണിക്കൂര്‍ സമരമാണ് സുധാകരന്‍ പ്രഖ്യാപിച്ചിരുന്നത് പിന്നീട് കെപിസിസിയുടെ അനുമതിയോടുകൂടി സമരം അനിശ്ചിതകാലത്തേക്ക് നീട്ടി.

സുധാകരന് പിന്തുണ അറിയിച്ച്‌ സിനിമ സംവിധായകന്‍ മെയ്തു താഴത്തും പ്രശസ്ത പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനും കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു.

എന്നാല്‍ ഷുഹൈബ് എന്ന ചെറുപ്പക്കാരന്റെ കൊലപാതകം കോണ്‍ഗ്രസുകാര്‍ക്ക് പുറമെ ജനങ്ങൾക്ക് വളരെ വലിയ ആഘാതമാണ്.കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവര്‍ സജീവ സിപിഎം പ്രവര്‍ത്തകരാണ്.

Leave a Reply

Your email address will not be published. Required fields are marked *