തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ്പ്രവര്ത്തകൻ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്ന് പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
തിങ്കളാഴ്ച രാത്രിയാണ് തെരൂരിലെ കടക്ക് സമീപത്തുണ്ടായിരുന്ന ഷുഹൈബിന് നേരെ ബോംബെറിയുകയും പിന്നീട് വെട്ടികൊലപ്പെടുത്തുകയുമാണ് ചെയ്തത്.
പാര്‍ട്ടിയിലെ ആര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ ശക്തമായ നടപടിയുണ്ടാകും. ശുഹൈബിനെതിരായ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും ജയരാജന് പറഞ്ഞു.