തിരുവനന്തപുരം: ശ്രീജിവിന്‍റെ മരണം: സിബിഐ അന്വേഷിക്കാൻ സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി. നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കാൻ വിധിയായി .
കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീരുമാനയമായത്. ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യനാണു തീരുമാനം .ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർവൃത്തങ്ങൾ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ച ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളു എന്നാണ് ശ്രീജിത്തിന്‍റെ മറുപടി. ശ്രീജിത്തിന്‍റെ സമരം 775 ദിവസങ്ങൾ പിന്നിട്ടു.2014 മേയ് 21നായിരുന്നു ശ്രീജിവിന്‍റെ മരണം.
