തിരുവനന്തപുരം: മട്ടന്നൂര്‍ ശുഹൈബ് വധുക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റെ മരണത്തില്‍ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത് . സഭ സമ്മേളിച്ചപ്പോള്‍ ശുഹൈബിന്റെ ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം പ്രതിഷേധിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നത് അതുകൊണ്ട് സിബിഐ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് മുഖം നോക്കാതെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. . പിടികൂടിയിരിക്കുന്നത് യഥാർത്ഥ പ്രതികളാണെന്ന ആരോപണം തെറ്റാണ്. ഒരു കൊലപാതകവും നടക്കാൻ സര്‍ക്കാര്‍ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ശുഹെെബ് വധവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. അവരില്‍ രണ്ട് പ്രതികളെ സാക്ഷികള്‍ തിരിച്ചറി ഞ്ഞതുകൊണ്ട് കൃത്യമായ രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത് .
സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. നിയമസഭയിൽ അംഗങ്ങളോട് ശാന്തരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പ്രതിപക്ഷം ശാന്താരയില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്നില്‍ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. ഇത് സഭയുടെ മര്യാദ ലംഘനമാണെന്നും ലോകം മുഴുവന്‍ ഇത് കാണുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ശാന്താരയില്ല.