കാപാലികർ വെട്ടിവീഴ്ത്തുമ്പോൾ ഷുഹൈബിനോടപ്പം ഉണ്ടായിരുന്ന സുഹ്രത്ത് റിയാസിന്റെ വാക്കുകൾഏതൊരു പാർട്ടിക്കാരും തീർച്ചയായും വായിക്കേണ്ടതാന് ഈ ന്യൂസ് .
ഉച്ചയ്ക്ക് ഒരേ പാത്രത്തില്‍ ചോറുണ്ടു; രാത്രി മടിയില്‍ കിടന്ന് അവസാന വാക്ക്: റിയാസിന് പോയത് കൂടപ്പിറപ്പ്…
ഷുഹൈബ് കൊല്ലപ്പെട്ട ദിവസം രാവിലെ മുതല്‍ കൂടെയുണ്ടായിരുന്ന സുഹൃത്താണ് റിയാസ്. ആ വാഗണര്‍ കാര്‍ കണ്ടപ്പോള്‍ അതേതോ ക്വട്ടേഷനാണല്ലോയെന്ന് റിയാസ് പറഞ്ഞു. ഷുഹൈബ് ചിരിച്ചു തള്ളി… പക്ഷെ മിനിറ്റുകള്‍ക്കുള്ളില്‍ ബോംബെറിഞ്ഞ് കൊലയാളികള്‍ പാഞ്ഞടുത്തു; മരണത്തിലേയ്ക്ക് കണ്ണടയുമ്പോഴും ”നിങ്ങക്കെന്തെങ്കിലും പറ്റിയോ റിയാസ്‌ക്ക” എന്നു ചോദിച്ചു ഷുഹൈബ്… എന്നിട്ട് ആ അവസാന വാചകം പറഞ്ഞു.
കൊല്ലപ്പെടുന്ന ദിവസം ഉച്ചയ്ക്ക് ഒരേ പ്ലേറ്റില്‍ ഉച്ചഭക്ഷണം കഴിക്കാന്‍ റിയാസിനെ ഷുഹൈബാണ് നിര്‍ബന്ധിച്ചത്. പിന്നെയും മണിക്കൂറുകള്‍ക്കു ശേഷം അതിക്രൂരമായി വെട്ടേറ്റ്, ആശുപത്രിയിലേയ്ക്ക് പോകുമ്പോള്‍ അതേ റിയാസിന്റെ മടിയില്‍ കിടന്നാണ് ഷുഹൈബ് ജീവിതത്തിലെ അവസാന വാക്കുകള്‍ പറഞ്ഞത്… ഷുഹൈബിനെ കൊല്ലാനെത്തിയ സംഘത്തിന്റെ ആക്രമണത്തില്‍ മുറിവേറ്റ് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് എടയന്നൂര്‍ ബൂത്ത് വൈസ് പ്രസിഡന്റ് റിയാസ്.കെ വീട്ടില്‍ മടങ്ങിയെത്തി. ഷുഹൈബിന്റെ ജീവനെടുത്തവരെ കണ്‍മുന്നില്‍ കണ്ടയാളാണ്. ദൃക്‌സാക്ഷിയാണ് റിയാസ്. ജീവന് ഭീഷണിയുണ്ട്. റിയാസ് പറയുന്നു: ‘അന്നു പകല്‍ 12 മണി മുതല്‍ സ്വാന്തനം ഓഫീസില്‍ ഷുഹൈബിന്റെ കൂടെ ഉണ്ടായിരുന്നു. 1.30 മണിയോടെ പഞ്ചായത്ത് മെമ്പറിന്റെ ഒപ്പം സഖീനയുടെ വീട്ടില്‍ ഒരു മാസത്തേക്കുള്ള സാധനങ്ങളുമായി ഷുഹൈബിന്റെ കൂടെപോയിരുന്നു. തുടര്‍ന്ന് പഞ്ചായത്ത് മെമ്പറുടെ വീട്ടില്‍ പോകുകയും അവിടുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. ഒരു പ്‌ളേറ്റില്‍നിന്ന് ഒരുമിച്ചാണ് ഭക്ഷണം കഴിച്ചിരുന്നത്. വേറെ പ്‌ളേറ്റ് ഉണ്ടായിരുന്നിട്ടും ‘ഇന്ന് നമ്മുക്ക് ഒരുമിച്ച് ഒരു പ്‌ളേറ്റില്‍ കഴിക്കാമെന്ന’ ഷുഹൈബിന്റെ നിര്‍ബന്ധപ്രകാരമാണ് ഒരുമിച്ച് ഒരു പ്‌ളേറ്റില്‍നിന്നും ഭക്ഷണം കഴിച്ചത്. ശേഷം നിസ്‌കരിക്കാന്‍ പള്ളിയിലേക്ക് പോയി. അവിടുന്ന് ഒരു രോഗിയായ സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചു. പിന്നീട് ബോളിബോള്‍ കോര്‍ട്ട് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്ന സ്ഥലത്തേക്ക്‌പോയി. അവിടുന്ന് വീണ്ടും പള്ളിയിലേക്ക് പോകുകയും തിരിച്ചു വരുമ്പോള്‍ മാര്‍ബിള്‍ കഥാകാരന്‍ ഹാജിക്കയോട് സഖീനയുടെ വീട്ടിലേക്കുള്ള ടൈല്‍സ് നല്‍കാനായി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഖുര്‍ആന്‍ സ്ഥാപനത്തിനുള്ള പിരിവിനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോയി. രാത്രി 10.15 വരെ ആ പിരിവ് ഉണ്ടായിരുന്നു.
മട്ടന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി കാറില്‍ പെട്രോള്‍ അടിക്കുന്നതിനായി ചാലോടില്‍ പോയിരുന്നു. എന്നാല്‍ പെട്രോള്‍ കിട്ടാതിരുന്നപ്പോള്‍ എടയന്നൂരിലേക്ക് തിരിച്ചു വരുകയും ചെയ്തു. ശേഷം സമയം വൈകിയതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാതെ വീട്ടിലേക്കു പോകാന്‍ തുടങ്ങിയപ്പോഴാണ് ചായ കുടിച്ചിട്ട് പോകാമെന്ന് ഷുഹൈബ് പറഞ്ഞത്. തുടര്‍ന്ന് ചായ കുടിക്കുന്നതിനായി തട്ടുകടയില്‍ പോയി. ചായ കുടിച്ച് പൈസ കൊടുക്കുന്നതിനായി കാത്തുനിന്നപ്പോഴാണ് കടയുടെ മുന്നില്‍ അതിവേഗത്തില്‍ രജിസ്ട്രേഷന്‍ കഴിയാത്ത ഒരു വെള്ള വാഗണര്‍ നിര്‍ത്തുകയും കുറച്ച് മുന്നോട്ട് പോകുകയും ചെയ്തു. ഷുഹൈബെ ഇതൊരു ക്വാട്ടേഷനാണല്ലോ എന്ന് ഞാന്‍ തമാശയായി പറഞ്ഞിരുന്നു. അതവന്‍ ചിരിച്ചു തള്ളുകയാണുണ്ടായത്. തുടര്‍ന്ന് ചായക്കടയുടെ മുന്നിലെ റോഡിലേക്ക് ബോംബെറിയുകയും കാറില്‍നിന്നും നാലുപേര്‍ വാളുമായി എത്തുകയും ഇതില്‍ മൂന്നുപേര്‍ ഷുഹൈബിനെ വെട്ടുകയായിരുന്നു. ശേഷം ഷുഹൈബുമായി ഷിഫ്റ്റില്‍ കാറില്‍ ആശുപത്രിയിലേക്ക് പോയി. രക്തം വാര്‍ന്നൊഴുകുകയായിരുന്നു. വെട്ടിനുറുക്കിയ കാലുകള്‍ മാംസപിണ്ഡമായി കിടപ്പുണ്ട്. ജീവന്‍ തിരിച്ചു കിട്ടിയാലും ആ കാലുകള്‍ മടക്കി കിട്ടില്ലെന്ന് അറിയാമായിരുന്നു” ‘നിങ്ങക്കെന്തെങ്കിലും പറ്റിയോ റിയാസ്ക്ക, കാലില്ലാത്ത എനിക്കിനി ജീവിക്കണന്നില്ല’- കൊലപ്പെടുത്തണം എന്ന വ്യക്തമായ ഉദ്ദേശത്തോടുകൂടി 37 വെട്ട് വെട്ടി നിഷ്ടൂരം കൊലപ്പെടുത്തിയ ഷുഹൈബിന്റെ അവസാന വാക്കുകളായിരുന്നു ഇത്. നാട്ടുകാർക്കും വീട്ടുകാർക്കും കൂട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ട തന്റെ കൂട്ടുകാരൻ ഷുഹൈബ് അവസാനമായി തന്നോട് പറഞ്ഞ വാക്കുകൾ ഞെട്ടലോടെ ഓർത്തെടുക്കുകയാണ് റിയാസ്. സംഭവം നടന്ന ദിവസം ശുഹൈബിന്റെ കൂടെ ഉണ്ടായിരുന്ന മൂന്നുപേരിൽ ഒരാളാണ് റിയാസ്.
താനും ഷുഹൈബുമൊക്കെ കോൺഗ്രസിന്റെ സജീവ പ്രവർത്തകരാണ്. ഒരേ നാട്ടുകാരാണെങ്കിലും ഷുഹൈബിന്റെ കൂടെ നടക്കാൻ തുടങ്ങിയിട്ട് ആറുവർഷമേ ആയുള്ളൂ. അന്നുമുതൽ ശുഹൈബിനെ അറിയാം. പാർട്ടി പ്രവർത്തനങ്ങളിലും സന്നദ്ധ സേവന പ്രവർത്തനങ്ങളിലും ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാരൻ, കൂടപ്പിറപ്പ് ഇനി ഇല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.അവൻ ഒരിക്കലും നമ്മളെ വിട്ടുപോകുന്നില്ല. അവൻ ചെയ്ത് സേവനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അവൻ എപ്പോഴും കൂടെയുണ്ടാകും. ഷുഹൈബിനെക്കുറിച്ചുള്ള ഓർമകളിൽ റിയാസ് പറയുന്നു. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഷുഹൈബിന്റെ വളർച്ചയിൽ എതിരാളികൾക്കുണ്ടായ ഭയമാണ് ഷുഹൈബിനെ കൊലപാതകത്തിനുള്ള പ്രധാന കാരണം. കാരണം നാടിനും നേതാക്കൾക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു ഷുഹൈബ്. ജനങ്ങളോട് നേരിട്ട് ഇടപഴകുകയും അവരിൽ ഒരാളായി അവരുടെ പ്രശ്‍നങ്ങളിലും ദുഃഖങ്ങളിലും ഇടപെടുകയും ചെയ്യുമായിരുന്നു ഷുഹൈബ്. അതുകൊണ്ടുതന്നെ ആളുകൾക്ക് അവനെ ഏറെ ഇഷ്ട്ടമായിരുന്നു. ഇത്തരത്തിൽ ഒരു നേതാവായി ഷുഹൈബ് വളർന്നു വരുന്നതിൽ എതിരാളികൾക്ക് ആശങ്കയുണ്ടയിരുന്നതായും റിയാസ് പറയുന്നു.ചാരിറ്റബിൾ ട്രസ്റ്റായ സ്വാന്ത്വനത്തിന്റെ കീഴിലും അല്ലാതെയും ഒട്ടനവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ ഷുഹൈബ് ചെയ്തിരുന്നു. രക്തദാനം, ക്യാൻസർ രോഗികളെ സഹായിക്കുക, വീൽചെയർ നൽകുക, പാവപ്പെട്ടവർക്ക് വീട് വെയ്ക്കുന്നതിനായി സഹായിക്കുക, സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുക തുടങ്ങിയ സേവനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു ഷുഹൈബ്.
കുട്ടികളെ ഷുഹൈബിന് വലിയ ഇഷ്ട്ടമായിരുന്നു. എടയന്നൂർ എൽ പി സ്കൂളിലെ കുട്ടികൾക്ക് പ്രവേശനോത്സനത്തിന്റെ ഭാഗമായി സ്വന്തം കയ്യിൽനിന്നും പൈസ ചെലവാക്കി കിറ്റുകൾ നൽകിയിരുന്നു. കുട്ടികൾക്ക് എന്തെങ്കിലും പറ്റിയാൽ അവനു സഹിക്കാൻ കഴിയില്ല. എന്ത് വിലകൊടുത്തും കുട്ടികളെ അവൻ സംരക്ഷിക്കും. അത്രയ്ക്കും കുട്ടികളെ അവന് ഇഷ്ട്ടമായിരുന്നു. കുട്ടികളോട് ഇഷ്ട്ടത്തിൽമേലാണ് എടയന്നൂരിലെ സഖിനയുടെ മൂന്ന് കുട്ടികളെ ഷുഹൈബ് ഏറ്റെടുത്ത് നോക്കിയിരുന്നത്. അവർക്ക് സ്കൂളിൽ പോകാനുള്ള സൗകര്യം ഒരുക്കി കൊടുത്തു. നല്ല ഭക്ഷണം നൽകിയുമൊക്കെ ഷുഹൈബ് ആ കുട്ടികളെ തന്റെ കൂടപ്പിറപ്പുകളെപോലെ സംരക്ഷിച്ചിരുന്നു. സ്വന്തം ജീവൻ വെടിഞ്ഞും മറ്റുള്ളവരെ സഹായിക്കും, അതാണ് ഷുഹൈബെന്ന് സഹോദരന്റെ സ്ഥാനത്തുനിന്നും റിയാസ് ഓർക്കുന്നു. സഖിനയെയും മക്കളെയും മാത്രമല്ല, എടയന്നൂരിലെ ദേവിയമ്മയും ഷുഹൈബ് സംരക്ഷിച്ചിരുന്നു. വീടില്ലാതിരുന്ന ദേവിയമ്മയ്ക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ വീടെടുത്ത് നൽകിയതിൽ മുന്നിൽ ഷുഹൈബുണ്ടായിരുന്നു. നാടിനും നാട്ടാർക്കും വേണ്ടി രാപ്പകൽ ഷുഹൈബ് പ്രവർത്തിച്ചിരുന്നു. കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് വൃക്ക തകരാറിലായ ഒരാൾക്കുവേണ്ടി വൃക്ക ദാനം ചെയ്യാൻ തയ്യാറായിരുന്നതായി ഷുഹൈബ് പറഞ്ഞതായി റിയാസ് ഓർക്കുന്നു. എന്നും തന്നെക്കാളും പരിഗണ ഷുഹൈബ് തനിക്ക് ചുറ്റും നിൽക്കുന്നവർക്ക് നൽകിയിരുന്ന ജനകീയ നേതാവായിരുന്നു ഷുഹൈബ്. ഒരിറ്റു കണ്ണീരില്ലാതെ ഷുഹൈബിന്റെ ഓർത്തെടുക്കാൻ കഴിയില്ല. അത്രയുമധികം ജനങ്ങൾ അവനെ സ്നേഹിച്ചിരുന്നതായി റിയാസ് പറയുന്നു.
![]() |
Click here to Reply or Forward
|