ശുഹൈബിനെ കൊല്ലാതെ കൊല്ലിച്ചത് സുധാകരൻ തന്നെ ; കാന്തപുരത്തിന്റെ രിസാല വാരികയിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ ;

home-slider kerala politics

സുധാകരന്‍ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹത്തെ വെട്ടിലാക്കികൊണ്ട് പുതിയ വിവാദം .കാന്തപുരം വിഭാഗം പ്രസിദ്ധീകരണമായ രിസാല വാരികയിൽ ഇത്തവണ സുധാകരനെ അങ്ങേയറ്റം വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട് . മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട വിഷയം കേരളത്തിൽ ഏറെ ചർച്ചകൾക്കും ചിന്തകൾക്കും വഴിയൊരുക്കിയിരുന്നു. ഷുഹൈബ് വധം സിപിഎം നു ഏറെ ക്ഷീണമായിരുന്നു . ഇതിന് പിന്നാലെ ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായി . ഇതോടൊപ്പം കെ സുധാകരന്‍ നിരാഹാരം കിടന്നതും മുഖ്യമന്ത്രിക്ക് ഷുഹൈബിന്റെ മാതാപിതാക്കള്‍ നിവേദനം നല്‍കിയതും വന്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ സുധാകരനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സുന്നിവിഭാഗം നേതാവ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള വിഭാഗം. ഷുഹൈബ് വധത്തിന് കാരണമേ സുധാകരനാണെന്നാണ് അവര്‍ പറയുന്നത്.
ഷുഹൈബ് സുധാകരന്റെ ഏറ്റവും അടുത്തയാളായി കരുതുന്ന വ്യക്തിയായിരുന്നു. ഈ വിഷയത്തില്‍ ഊന്നിയാണ് കാന്തപുരം വിഭാഗം പ്രധാനമായും വിമര്‍ശനമുന്നയിച്ചത്. സുധാകരനെ രാഷ്ട്രീയഗുരുവായി തെരഞ്ഞെടുത്തതാണ് ഷുഹൈബിന് സംഭവിച്ച ഏറ്റവും വലിയ വീഴ്ച്ചയെന്ന് ലേഖനത്തില്‍ പറയുന്നു. ഷുഹൈബ് നല്ല വ്യക്തിയായിരുന്നു. എന്നാല്‍ സുധാകരന്‍ നല്‍കിയ രാഷ്ട്രീയ തന്ത്രങ്ങള്‍ അയാള്‍ക്ക് ഗുണം ചെയ്യുന്നതായിരുന്നില്ല. സത്യം പറഞ്ഞാല്‍ ഷുഹൈബിനെ സുധാകരന്‍ കൊല്ലിച്ചതാണ്. തന്റെ എല്ലാ ആവശ്യങ്ങള്‍ക്കും കൂടെ കൊണ്ടുനടന്ന് അവസാനം സുധാകരന്‍ ഷുഹൈബിനെ കൈവിട്ടു. ഇപ്പോള്‍ സുധാകരന്‍ ഒഴുക്കുന്ന കണ്ണീര്‍ സത്യമല്ല. ഷുഹൈബിന്റെ ചോരയ്ക്ക് ഉത്തരം പറയേണ്ടത് സിപിഎം മാത്രമല്ലെന്നും ഷുഹൈബിനെ കൊലയ്ക്ക് കൊടുത്ത സുധാകരന്‍ കൂടി അതില്‍ ഉത്തരവാദിയാണെന്നും രിസാല പറയുന്നു. എന്നാല്‍ ഷുഹെെബിനെ താന്‍ ശിഷ്യനെപ്പോലെയാണ് കണ്ടതെന്നും കൊലയ്ക്ക് കാരണം സിപിഎം നേതാക്കള്‍ മാത്രമാണെന്നും നേരത്തെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളിക്കളയുന്ന രീതിയിലുള്ള ലേഖനമാണ് വന്നിരിക്കുന്നത്.കമ്മ്യൂണിസ്റ്റുകാരോട് ഏറ്റുമുട്ടുന്നത് തന്റെ ജീവിത നിയോഗമാണെന്ന് തീരുമാനിച്ച വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാളെ രാഷ്ട്രീയ ഗുരുവായി ഷുഹൈബ് തിരഞ്ഞെടുത്തത് അദ്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം പഠിപ്പിച്ച കാര്യം ജീവിതത്തില്‍ പകര്‍ത്തിയതാണ് ഷുഹൈബിനുണ്ടായ പ്രശ്‌നം. ആ ചെളിപുരണ്ട വഴിയില്‍ ഷുഹൈബിന് രക്തസാക്ഷിത്വം വഹിക്കേണ്ടി വന്നപ്പോള്‍ വല്ലാത്ത ഹൃദയവേദനയുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. ലേഖനത്തില്‍ സുന്നി പ്രവര്‍ത്തകനെന്ന നിലയില്‍ ഷുഹൈബ് നടത്തിയ കാരുണ്യപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുന്നുണ്ട്.
അതേസമയം യുവാക്കള്‍ രാഷ്ട്രീയ ഗുരുവിനെ തിരഞ്ഞെടുക്കുമ്പോള്‍ വളരെ ആലോചിക്കണമെന്ന് കാണിക്കുന്നതാണ് ഷുഹൈബിന്റെ വിയോഗം. നിരവധി കേസുകളില്‍ ഷുഹൈബിനെ പ്രതിയാക്കതും അക്രമത്തിന് പ്രോത്സാഹിപ്പിച്ചതും സുധാകരനാണ്. കോണ്‍ഗ്രസിനും ഇതില്‍ പങ്കുണ്ട്. രാഷ്ട്രീയ ദുര്‍ഗുണങ്ങള്‍ ഒരുപാടുള്ള നേതാവാണ് സുധാകരന്‍. അദ്ദേഹം പ്രകോപനപരമായ പ്രവൃത്തിയിലൂടെ ഷുഹൈബിനെ പോലുള്ള പ്രവര്‍ത്തകരുടെ വികാരം ഇളക്കി വിടുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നുണ്ട്. ഇത്തരം പ്രസ്താവനകളില്‍ വീണ് പോവാതിരിക്കാന്‍ യുവാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലേഖനം പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.

ഷുഹൈബ് മരിച്ചിട്ടും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ വിഷയത്തില്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു.
നേരത്തെ ഷുഹൈബ് വധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച കാന്തപുരം കോണ്‍ഗ്രസിനോട് അനുഭാവവും പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ പ്രസ്താവന സുധാകരനും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടി നല്‍കുന്നതാണ്. എന്നാല്‍ രിസാലയിലെ ലേഖനത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. സുധാകരന്‍ കാന്തപുരത്തിനെതിരെ കടുത്ത രീതിയില്‍ സംസാരിക്കുമെന്നാണ് സൂചന.
അതേസമയം ഷുഹൈബിന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ഇത്തരം കൊലപാതകം തുടരുന്നത് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ വിഷയത്തെ ഗൗരവമായി കാണണമെന്നും പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *