ശിക്കാരി ശംഭു
സുഗീത് – ചാക്കോച്ചൻ ടീമിന്റെ 4th ഫിലിം (ഓർഡിനറി, 3 ഡോട്സ്, മധുര നാരങ്ങ ).
ശിക്കാരി ശംഭുവിനെ അറിയാത്തവരായി ആരും തന്നെ മലയാളക്കരയിൽ ഉണ്ടാവില്ല എന്ന് തോന്നുന്നു.
കുഞ്ചാക്കോബോബൻ പീലിപ്പോസ് എന്ന വേട്ടക്കാരനായി എത്തുന്നു കൂട്ടത്തിൽ പണിയൊന്നുമെടുക്കാതെ റിച്ഛ് ആകാനുള്ള ആഗ്രഹമുള്ള കൂട്ടുകാരായി വിഷ്ണുവും ഹരീഷും.
ഒരു ഫാമിലി എന്റർടൈൻമെന്റ് എന്ന ടാഗ് തന്നെ ഈ ചിത്രത്തിന് നൽകാം.
ആദ്യപകുതി പുലിപിടുത്തവും കുറച്ച് കോമെടിയും ആയി മുന്നോട്ടു പോയി.
എന്നാൽ ആദ്യപകുതിയേക്കാൾ ഒരുപിടി മുന്നിൽ നിൽക്കുന്ന രണ്ടാം പകുതിയും കൂട്ടത്തിൽ ഒരു ചെറിയ സസ്‌പെൻസും.
ഇവരെ കൂടാതെ ശിവദ, അൽഫോൻസാ, കൃഷ്ണകുമാർ, സലിംകുമാർ, ജോണി ആന്റണി,മണിയൻ പിള്ള രാജു, സ്പടികം ജോർജ് എന്നിവർ റോളുകൾ ഭദ്രമാക്കി.
വി എഫ് എക്സ് കുറച്ചൂടെ നന്നാക്കാമെന്നു തോന്നി.
മ്യൂസിക് – ശ്രീജിത്ത് ഇടവന. പാട്ടുകൾ ഒക്കെ ശരാശരിയിൽ ഒതുങ്ങി.
നിഷാദ് കോയ കഥയെഴുതിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് എസ് കെ ലാറെൻസ് ആണ്.
റൊമാന്റിക് ഹീറോയ്ക് കലിപ്പും വഴങ്ങുമെന്ന് ചില സീനുകൾ കാണുമ്പോൾ മനസിലാകും 😁.
പടം കണ്ടിറങ്ങിയാൽ നിങ്ങൾക്ക് വേറെ ഏതേലും പടവുമായി സാദൃശ്യം തോന്നിയാൽ അത് തികച്ചും യാദൃശ്ചികം😜😜.
എന്റെ റേറ്റിംഗ് – 3/5.