ന്യൂഡല്‍ഹി: ജന്മദിനത്തില് ഡോ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഭാരതത്തിന്റെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന എ പി ജെ അബ്ദുള്‍ കലാം 1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്താണ് ജനിച്ചത്.
രാജ്യത്തിനും ശാസ്ത്രത്തിനും വേണ്ടി ഉഴിഞ്ഞു വെച്ച ജീവിതമായിരുന്നു എപിജെ അബ്ദുള്‍കലാമിന്റേത്. ലാളിത്യത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹം ഭാരതം കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതി ആയിരുന്നു.
ജന്മദിനത്തില് ഭാരതരത്ന ഡോ എപിജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിക്കുന്നു. ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയുമായിരുന്നു അദ്ദേഹം. ശക്തവും സ്വയം പര്യാപ്തവുമായ ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നു. ശാസ്ത്ര മേഖലയിലും വിദ്യാഭ്യാസത്തിലുമുള്ള അദ്ദേഹത്തിന്റെ പാരമ്ബര്യം പ്രചോദനത്തിന്റെ പ്രതീകമാണ്. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു