കോഴിക്കോട്: വർഗീയതക്കെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി , മര്‍കസ് 40ാം വാര്‍ഷികത്തിെന്റ ഭാഗമായി സംഘടിപ്പിച്ച ദേശീയോദ്ഗ്രഥന സമ്മേളനം കാരന്തൂര്‍ കാമ്ബസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം., ചില വര്‍ഗീയ സംഘടനകള്‍ സാമ്രാജ്യത്വത്തിെന്റ ഉപകരണങ്ങളായി മനുഷ്യരെ നിഷ്ഠുരമായി കൊല്ലുകയും രാജ്യത്തെ ശിഥിലമാക്കാന്‍ ശ്രമിക്കുകയുമാണെന്ന് അദ്ദേഹം പറഞ്ഞു .
മതാന്ധതയെ ഭീകരതയായി മാറ്റാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. വര്‍ഗീയ സംഘര്‍ഷം പടര്‍ത്താന്‍ സാമ്രാജ്യത്വത്തിെന്റ പണവും മറ്റു സഹായങ്ങളും ലഭ്യമാകുന്നുണ്ട്. ഇത് പാര്‍ലമെന്റില്‍തന്നെ വ്യക്തമാക്കപ്പെട്ടതാണ്. ഇങ്ങനെ ഉപകരണങ്ങളായി മാറുന്നവരുടെ ക്രൂരത രാജ്യസ്ഥാനില്‍ നാം കണ്ടു. മനുഷ്യനെ തീകൊളുത്തി കൊല്ലുന്ന ദൃശ്യവും കൊലയാളി ആര്‍ത്ത് അട്ടഹസിച്ച് ആഘോഷിക്കുന്ന ചിത്രവും കണ്ട് വേദനിക്കാത്ത മനുഷ്യരുണ്ടാകില്ല. എന്നിട്ടും അതിനെ ന്യായീകരിക്കാന്‍ വര്‍ഗീയ ശക്തികളുടെ നേതാക്കള്‍ തയാറായി എന്നത് എത്രവലിയ അപരാധമാണ്.
സാമ്രാജ്യത്വം എത്ര ഹീനമായാണ് നീങ്ങുന്നതെന്നതിെന്റ ഒടുവിലത്തെ ഉദാഹരണമാണ് ഫലസ്തീനെ തള്ളി ജറൂസലമിനെ ഇസ്രായേല്‍ തലസ്ഥാനമായി ഏകപക്ഷീയമായി പ്രഖ്യാപിച്ച അമേരിക്കന്‍ പ്രസിഡന്റിെന്റ നടപടി. അമേരിക്കയുടെ ചെലവില്‍ കഴിയുന്ന രാജ്യങ്ങളടക്കം ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ഇതിനെ എതിര്‍ത്തിരിക്കുന്നു. ലോകത്ത് വംശീയതയും വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി ശത്രുരാജ്യങ്ങളെ ആക്രമിക്കുകയാണ് സാമ്രാജ്യത്വം. അഫ്ഗാനിലും ഇറാഖിലും പരീക്ഷിച്ച് ഇസ്ലാമോഫോബിയ പടര്‍ത്തിയശേഷം ഇപ്പോള്‍ ലിബിയയിലും സിറിയയിലുമടക്കം ഇൗ തന്ത്രം പയറ്റുന്നു. മതങ്ങള്‍ക്കുള്ളില്‍ തീവ്ര, ഭീകര ശക്തികളെ വളര്‍ത്താനും അവര്‍ക്ക് മടിയില്ല. ഇതിനായി പണവും ആയുധവും പരശീലനവും അവര്‍ നല്കുന്നു. സാമ്രാജ്യത്വത്തിെന്റ പാവകളാവരുതെന്ന് വിശ്വാസികളെ പഠിപ്പിക്കേണ്ട ബാധ്യത മതപണ്ഡിതര്ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് അധ്യക്ഷത വഹിച്ചു. മര്‍കസ് എന്‍ജിനീയര്‍ പി. മുഹമ്മദ് യൂസുഫ് പന്നൂരിനും ആര്‍കിടെക്റ്റ് ഡാര്‍വിശ് കരീം മുഹമ്മദിനും മുഖ്യമന്ത്രി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ശൈഖ് സായിദ് ഇന്റര്‍നാഷനല്‍ പീസ് കോണ്‍ഫറന്‍സ് ലോഗോ താമരശ്ശേരി ബിഷപ് മാര്‍ െറമിജിയോസ് ഇഞ്ചനാനിയിലിന് നല്കി അദ്ദേഹം പ്രകാശനം ചെയ്തു. കെ.പി. രാമനുണ്ണി, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, പ്രഫ. എ.പി. അബ്ദുല്‍ വഹാബ്, കുറ്റൂര്‍ അബ്ദുറഹ്മാന് ഹാജി, എ. അബ്ദുല്‍ ഹകീം, സി. മുഹമ്മദ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി കാന്തപുരം സ്വാഗതവും സൈഫുദ്ദീന് ഹാജി തിരുവനന്തപുരം നന്ദിയും പറഞ്ഞു.