വ്യാഴാഴ്ച തൃത്താലത്ത് ഹർത്താൽ

kerala politics

പാലക്കാട്: വി.ടി. ബൽറാം എംഎൽഎയ്ക്കെതിരായ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു.  രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

ഇന്ന് രാവിലെ തൃത്താലയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബൽറാമിനെതിരെ സിപിഎം പ്രതിക്ഷേതമുണ്ടായി . സിപിഎം പ്രവർത്തകർ എംഎൽഎയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. അവിടെ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.

ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രദേശത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *