വൈഫൈ കണക്ഷന്‍ ഒഴിവാക്കിയതിന്റെ പേരിൽ ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ച് അവശയാക്കി. ഹൈദരാബാദാണ് സംഭവം നടന്നത്. യുവതിക്ക് ഗുരുതരമായി പരുക്കേറ്റു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സോമാജിഗുഡയിലെ രേഷ്മാ സുല്‍ത്താന എന്ന യുവതിയ്ക്കാണ് ഭര്‍ത്താവില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്.
ബുധനാഴ്ച്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് രേഷ്മ സുല്‍ത്താന വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു. രേഷ്മ സുല്‍ത്താനയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു.