കണ്ണൂര്‍ :വേനല്‍ച്ചൂട് കൂടുന്നു വരള്‍ച്ച രൂക്ഷമാകാൻ സാധ്യതയെന്ന് റിപ്പോർട്ട് . കഴിഞ്ഞവര്‍ഷം ഏപ്രിലിലുണ്ടായ ചൂടണ് ഈ വര്‍ഷം ഫെബ്രുവരി അവസാനത്തോടെ അനുഭവപ്പെടാൻ തുടങ്ങിയത്. കേരളത്തില്‍ പാലക്കാടാണ് കൂടുതല്‍ ചൂട്. 40 ഡിഗ്രി. പുനലൂരില്‍ 39 ഡിഗ്രിയിലെത്തി. എറണാകുളത്ത് 36 ഡിഗ്രിയും. കണ്ണൂരില്‍ 33 ഡിഗ്രിയാണ് ഫെബ്രുവരി അവസാനം അനുഭവപ്പെട്ട ചൂട്.
ജനങ്ങള്‍ സ്വയം ജാഗ്രത പാലിച്ചില്ലെങ്കില്‍ വരാനിരിക്കുന്നത് കടുത്ത ജലക്ഷാമമാകും എന്നാണ് റിപ്പോർട്ട് . ഹരിതകേരള മിഷനിലൂടെ സര്‍ക്കാര്‍ നിരവധി മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അതിന് ഫലമുണ്ടാകണമെങ്കില്‍ ജനങ്ങളുടെ സഹകരണവും ആവശ്യമാണ്.
ഹരിതകേരള മിഷനില്‍ കിണര്‍ റീചാര്‍ജ്, താല്‍കാലിക തടയണ നിര്‍മാണം, കുളം നിര്‍മാണം, ചെക്ക്ഡാം നിര്‍മാണം, നെല്‍പച്ചക്കറി കൃഷി വ്യാപിപ്പിക്കല്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
മണ്‍സൂണ്‍ മഴ എല്ലാ ജില്ലകളിലും വലിയ ഏറ്റക്കുറച്ചില്‍ ഇല്ലാതെ ലഭിച്ചെങ്കിലും തുലാവര്‍ഷ കാര്യമായി ഒരു ജില്ലയിലും ലഭിച്ചില്ല.
ജലലഭ്യത കുറഞ്ഞതോടെ പരിസ്ഥിതി ആഘാതം നോക്കാതെ ഭൂമിയില്‍നിന്ന് വെള്ളം ഊറ്റുകയാണ് ചെയ്യുന്നത്. ഓരോ ദിവസവും ശരാശരി 23 മുതല്‍ 28വരെ കുഴല്‍കിണറുകള്‍ സംസ്ഥാനത്ത് കുഴിക്കുന്നത് .