ലക്നോ: ഉത്തർപ്രദേശിലെ നിർണായകമായ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം…,
തിരഞ്ഞെടുപ്പു നടന്ന 16 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ പതിനാലിടത്തും ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥികള്‍ വിജയമുറപ്പിച്ചു…അഭിമാന പോരാട്ടമായിരുന്ന അയോധ്യയിലും വരാണാസിയിലും ബിജെപിക്കാണ് ജയം, അലിഗഢ്, മോറാദാബാദ്, ഗോരഖ്പൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കു വ്യക്തമായ ആധിപത്യം,
ഉത്തർപ്രദേശിലെ മഥുരയിൽ മുനിസിപ്പൽ വാർഡ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലോട്ടറി. മഥുര കോർപ്പറേഷനിലെ 56 ാം വാർഡിലെ വിജയിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തപ്പോൾ ലോട്ടറിയടിച്ചത് ബിജെപി സ്ഥാനാർഥിക്ക്.
നറുക്കെടുപ്പിലൂടെ ബിജെപിയുടെ മീര അഗർവാൾ വിജയിയായി. കോൺഗ്രസ്, ബിജെപി സ്ഥാനാർഥികൾ തുല്യത പാലിച്ചതിനെ തുടർന്നാണ് നറുക്കെടുപ്പ് നടന്നത്. ഇരു സ്ഥാനാർഥികളും 874 വോട്ടുകൾ വീതം നേടി.
